രാജ്യമെമ്പാടും ചെറുവനങ്ങൾ വളർത്തി വിസ്മയം സൃഷ്ടിച്ചിട്ടുള്ള കാസർകോട് പെരിയ സ്വദേശി രാധാകൃഷ്ണൻ നായർ (51) എന്ന ആർ.കെ. നായർ ഇന്നലെ ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് മുംബൈയിൽ മരം നടാൻ ഇറങ്ങി. താജ് പ്രസിഡന്റ് ഹോട്ടൽ, ജോഗേശ്വരിയിലെ ഇസ്മായിൽ യൂസഫ് കോളജ്, ചർച്ച്ഗേറ്റിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യമെമ്പാടും ചെറുവനങ്ങൾ വളർത്തി വിസ്മയം സൃഷ്ടിച്ചിട്ടുള്ള കാസർകോട് പെരിയ സ്വദേശി  രാധാകൃഷ്ണൻ നായർ (51) എന്ന ആർ.കെ.  നായർ  ഇന്നലെ ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച്  മുംബൈയിൽ മരം നടാൻ ഇറങ്ങി. താജ് പ്രസിഡന്റ് ഹോട്ടൽ, ജോഗേശ്വരിയിലെ ഇസ്മായിൽ യൂസഫ് കോളജ്,  ചർച്ച്ഗേറ്റിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എന്നിവയുടെ പരിസരങ്ങളിലായി പതിനെണ്ണായിരത്തോളം തൈകൾ ആണ് ആണ് നട്ടത്. ഇവ ചെറുവനങ്ങളായി മാറുന്നതു വരെയുള്ള പരിപാലനത്തിന്റെ  മേൽനോട്ടവും അദ്ദേഹം നിർവഹിക്കും. 

ADVERTISEMENT

കാടു കയറിയ കഥ

മരം മുറിക്കുമ്പോൾ ചേക്കേറാൻ ഇടമില്ലാതാകുന്ന പക്ഷികളെ കരുതിയാണ് ഗുജറാത്തിലെ ഉമർഗാവിൽ ഗാർമെന്റ് ഫാക്ടറി ഉടമയായ ആർ.കെ.  നായർ ഒരു പതിറ്റാണ്ട് മുൻപ് പലർക്കും വിചിത്രമെന്നു തോന്നാവുന്ന  ഉദ്യമത്തിനു തുനിഞ്ഞിറങ്ങിയത്. ഉമർഗാവിൽ  ഒരേക്കർ ഭൂമിയിൽ 1500 വൃക്ഷങ്ങൾ നട്ടുവളർത്തിയായിരുന്നു  തുടക്കം. നിലവിൽ 12 സംസ്ഥാനങ്ങളിലായി 91 ചെറുവനങ്ങൾ  ഇദ്ദേഹത്തിന്റെ സൃഷ്ടിയാണ്. പ്രാദേശിക അധികാരികളുടെ അനുമതിയോടെയും ആശീർവാദത്തോടെയുമാണ് രാജ്യമെമ്പാടും ഈ നിയോഗവുമായി മുന്നോട്ടു പോവുന്നത്.  വൻകിട സ്ഥാപനങ്ങളുടെ സോഷ്യൽ സെക്യൂരിറ്റി ഫണ്ട്  ഇതിനായി പ്രയോജനപ്പെടുത്തുന്നു. ജപ്പാനിലെ 'മിയാവാക്കി' എന്ന വനവൽകരണ രീതിയാണ് ആർ.കെ. നായർ അവലംബിക്കുന്നത്.

പരിസ്ഥിതിക്കായി നമുക്കും ചെയ്യാനുണ്ട്

ADVERTISEMENT

∙  നിങ്ങളുടെ താമസ സ്ഥലത്തോ സമീപ പ്രദേശത്തോ അടുത്തുള്ള പാർക്കിലോ ചെന്നു പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാം; സുഹൃത്തുക്കളെയും ഈ ഉദ്യമത്തിൽ പങ്കാളിയാക്കാം

∙ ഹൗസിങ് സൊസൈറ്റി പരിസരത്തോ സ്കൂളിലോ സമാജങ്ങളിലോ ആരാധനാലയങ്ങളിലോ തൈകൾ  നടുന്നതിന്  മുൻകൈയെടുക്കാം. ആ തൈകളുടെ വളർച്ച ഉറപ്പുവരുത്താം

∙ നിങ്ങളുടെ ഭക്ഷണരീതി പ്രകൃതിയോട് ഇണങ്ങുന്നതാണോ എന്നു പുനഃപരിശോധിക്കാം. പ്രോസസ്ഡ് ഫുഡ്സ് കഴിവതും ഒഴിവാക്കാൻ പരിശ്രമിക്കാം

∙ ശുദ്ധ ജലം പാഴാക്കില്ലെന്നു പ്രതിജ്ഞയെടുക്കാം. വീട്ടിൽ ജലം പാഴാകുന്നത് ഏതൊക്കെ  രീതിയിലാണെന്ന് കണ്ടെത്തി പരിഹരിക്കാം

ADVERTISEMENT

∙ പരിസ്ഥിതി സംരക്ഷണം നമ്മുടെ ഉത്തരവാദിത്തമാണെന്നു കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്താം

English Summary:  Green hero: Meet the Malayali businessman who's created 91 forests in 12 states