സ്വന്തം കുഞ്ഞുങ്ങൾക്കൊപ്പം കൊല്ലപ്പെട്ട സഹോദരിയുടെ കുഞ്ഞുങ്ങളെയും സംരക്ഷിക്കുന്ന കടുവയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലുള്ള സഞ്ജയ് ദുബ്രി കടുവാ സങ്കേതത്തിൽ നിന്നുള്ളതാണ് ഈ അപൂർവ കാഴ്ച. ടി28 എന്നറിയപ്പെടുന്ന കടുവയാണ് സഹോദരിയുടെ കുഞ്ഞുങ്ങളുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വന്തം കുഞ്ഞുങ്ങൾക്കൊപ്പം കൊല്ലപ്പെട്ട സഹോദരിയുടെ കുഞ്ഞുങ്ങളെയും സംരക്ഷിക്കുന്ന കടുവയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലുള്ള സഞ്ജയ് ദുബ്രി കടുവാ സങ്കേതത്തിൽ നിന്നുള്ളതാണ് ഈ അപൂർവ കാഴ്ച. ടി28 എന്നറിയപ്പെടുന്ന കടുവയാണ് സഹോദരിയുടെ കുഞ്ഞുങ്ങളുടെയും സംരക്ഷണം ഏറ്റടുത്തിരിക്കുന്നത്. ടി28 ന്റെ നാലു കുഞ്ഞുങ്ങൾക്കൊപ്പമാണ് ഈ മൂന്നു കുഞ്ഞുങ്ങളെയും നോക്കുന്നത്. 

കുഞ്ഞുങ്ങളുടെ അമ്മ ടി18 എന്ന കടുവ മാർച്ച് 16ന് ട്രെയിൻ തട്ടി ജീവൻവെടിഞ്ഞതോടെയാണ് അതിന്റെ നാലു കുഞ്ഞുങ്ങൾ അനാഥരായത്. 9 മാസം മാത്രമായിരുന്നു അന്ന് കുഞ്ഞുങ്ങളുടെ പ്രായം. സംരക്ഷിക്കാനാരുമില്ലാതെ വന്നതോടെ കുഞ്ഞുങ്ങളിലൊന്നിനെ മുതിർന്ന കടുവ കടിച്ചുകൊന്നു. കുഞ്ഞുങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് മനസ്സിലാക്കിയതോടെയാണ്  സഹോദരിയുടെ മക്കളെക്കൂടി സംരക്ഷിക്കാൻ ടി28 തുടങ്ങിയത്. കടുവകൾക്കിടയിൽ ഇത്തരമൊരു കാഴ്ച അസാധാരണമാണ്.

ADVERTISEMENT

7 കുഞ്ഞുങ്ങളെ സംരക്ഷിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെങ്കിലും ഇവയുടെ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ടി28 തയാറല്ല. വേട്ടയാടി ഭക്ഷണം നൽകുന്നതും വേട്ടയാടാൻ പരിശീലനം നൽകുന്നതും കാട്ടിൽ അതിജീവിക്കാൻ ഇവയെ പ്രാപ്തരാക്കുന്നതിന്റെയും തിരക്കിലാണ് ഇപ്പോൾ ടി28. 7 കുഞ്ഞുങ്ങളും കൂടി വേട്ടയാടിയ കാട്ടുപോത്തിനെ ഭക്ഷിക്കുന്ന ചിത്രവും തടാകക്കരയിൽ വിശ്രമിക്കുന്ന ചിത്രവുമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഐെഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് മനോഹരമായ ഈ ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്.

English Summary: Tigress takes care of dead sister’s three cubs along with her four