വന്യജീവി വൈവിധ്യം കൊണ്ട് സമ്പന്നമാണ് ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ ദേശീയ ഉദ്യാനം. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ ഗെയിം റിസർവ് കൂടിയാണ് ഇവിടം. സ്വാഭാവിക ആവാസ വ്യവസ്ഥയിൽ വന്യ മൃഗങ്ങൾ യഥേഷ്ടം വിഹരിക്കുന്നത് ക്രൂഗറിലെത്തുന്ന സന്ദർശകർക്ക് കാണാനാവും. വ്യത്യസ്ത ഇനങ്ങളിൽപെട്ട ധാരാളം സിംഹങ്ങളും ഇവിടെയുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വന്യജീവി വൈവിധ്യം കൊണ്ട് സമ്പന്നമാണ് ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ ദേശീയ ഉദ്യാനം. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ ഗെയിം റിസർവ് കൂടിയാണ് ഇവിടം. സ്വാഭാവിക ആവാസ വ്യവസ്ഥയിൽ വന്യ മൃഗങ്ങൾ യഥേഷ്ടം വിഹരിക്കുന്നത് ക്രൂഗറിലെത്തുന്ന സന്ദർശകർക്ക് കാണാനാവും. വ്യത്യസ്ത ഇനങ്ങളിൽപെട്ട ധാരാളം സിംഹങ്ങളും ഇവിടെയുണ്ട്. എന്നാൽ സ്വഭാവസവിശേഷത കൊണ്ട് മറ്റ് സിംഹങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്ന ഒരു കൂട്ടമാണ് ക്രൂഗറിലെ പ്രധാന ആകർഷണം. അവയാണ് വുർഹാമി ഇനത്തിൽപ്പെട്ട സിംഹക്കൂട്ടം. പുള്ളിപ്പുലികളെ പോലെ മരത്തിൽ കയറുന്ന സ്വഭാവമാണ് ഇവയെ വേറിട്ട് നിർത്തുന്നത്.

ADVERTISEMENT

സിംഹങ്ങൾ മരം കയറുന്നത് അപൂർവമാണ്. ഇരയെ പിടികൂടാനായി അല്പദൂരം കയറിയാലും അതിനുശേഷം അവ താഴെ ഇറങ്ങുകയാണ് പതിവ്. എന്നാൽ വുർഹാമി സിംഹക്കൂട്ടം അങ്ങനെയല്ല. പുലികളെപ്പോലെ മരക്കൊമ്പുകളിൽ കൂട്ടമായി കയറി വിശ്രമിക്കുകയാണ് അവ ചെയ്യുന്നത്. സഫാരി ഗൈഡുകളായ കെറി ബലാം, ജീൻ ഗ്രഹാം, മാർക്ക് ഫോക്സ് എന്നിവർ പകർത്തിയ ഈ അപൂർവ കാഴ്ചയുടെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്.

ADVERTISEMENT

ലേറ്റസ്റ്റ് സൈറ്റിങ്സ് എന്ന ആപ്പിലൂടെയാണ് ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്. ദേശീയോദ്യാനത്തിന്റെ തെക്കൻ മേഖലയിലാണ് വുർഹാമി സിംഹങ്ങൾ ജീവിക്കുന്നത്. ക്രോക്കഡൈൽ നദിക്ക് സമീപമുള്ള മേഖലയാണ് അവയുടെ  ആവാസ വ്യവസ്ഥ. കൂട്ടമായി മരങ്ങളിൽ കയറുന്ന ഇവ ഓരോ ദിവസത്തെയും ചൂടുള്ള സമയമത്രയും അവിടെ തന്നെ തങ്ങുകയാണ് പതിവ്. ഇത് അസ്വാഭാവികമായ പെരുമാറ്റ രീതിയായതിനാൽ കാലങ്ങളായി ഗവേഷകർ ഈ ഇനത്തിൽപ്പെട്ട സിംഹക്കൂട്ടത്തെ നിരീക്ഷിച്ചു വരികയാണ്. ഒരു തലമുറയിൽ നിന്നും അടുത്ത തലമുറയിലേക്ക്  മരം കയറുന്ന സ്വഭാവം കൈമാറ്റം ചെയ്ത് കിട്ടുകയാണെന്ന് ഗവേഷകർ പറയുന്നു. അങ്ങനെ ഇപ്പോൾ മരം കയറുന്നത് ഇവയുടെ തനതായ ജന്മസ്വഭാവമായി മാറിയിട്ടുണ്ട്.

ADVERTISEMENT

അതേസമയം എന്തുകൊണ്ടാണ് ഇങ്ങനെയൊരു സ്വഭാവം ഇവ കാണിക്കുന്നത് എന്നത് വ്യക്തമല്ല. എങ്കിലും അവയുടെ ആവാസവ്യവസ്ഥയിലെ ചൂടും ഈർപ്പവും കലർന്ന കാലാവസ്ഥ ഒരു കാരണമാവാമെന്നാണ് ഗവേഷകരുടെ നിഗമനം. ചൂടിൽ നിന്നും രക്ഷനേടി ശരീരത്തിന് അല്പം തണുപ്പ് കിട്ടാൻ മരം കയറൽ അവയെ സഹായിക്കുന്നുണ്ടാവാം. വെള്ളത്തിനോടുള്ള ഇഷ്ടക്കേടും  മറ്റൊരു കാരണമായിരിക്കാമെന്നും ഗവേഷകർ പറയുന്നു.  വെള്ളപ്പൊക്കങ്ങൾ മൂലം വനപ്രദേശത്തെ ഭൂമിയിൽ ജലാംശമുണ്ട്. ഇത് ഇഷ്ടപ്പെടാത്തത് മൂലം അവ മരങ്ങളെ ആശ്രയിക്കുകയാണെന്നാണ് നിഗമനം.

English Summary: Pride of Lions Climb Trees to Escape Recent Floods