പരുക്കേറ്റ നിലയില്‍ വയലില്‍ കണ്ടെത്തിയ സാരസ് കൊക്കിനെ രക്ഷിച്ച് ഒരു വര്‍ഷം പരിചരിച്ച യുവാവിനെതിരെ വനംവകുപ്പ് കേസെടുത്തത് ചർച്ചയായിരുന്നു. പിന്നാലെ സാരസ് കൊക്കിനെ കാൺപുർ മൃഗശാലയിലേക്കും മാറ്റിയിരുന്നു. ഇപ്പോൾ സാരസ് കൊക്കിനെ കാണാനെത്തിയ രക്ഷകൻ ആരിഫിന്റെ ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

പരുക്കേറ്റ നിലയില്‍ വയലില്‍ കണ്ടെത്തിയ സാരസ് കൊക്കിനെ രക്ഷിച്ച് ഒരു വര്‍ഷം പരിചരിച്ച യുവാവിനെതിരെ വനംവകുപ്പ് കേസെടുത്തത് ചർച്ചയായിരുന്നു. പിന്നാലെ സാരസ് കൊക്കിനെ കാൺപുർ മൃഗശാലയിലേക്കും മാറ്റിയിരുന്നു. ഇപ്പോൾ സാരസ് കൊക്കിനെ കാണാനെത്തിയ രക്ഷകൻ ആരിഫിന്റെ ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരുക്കേറ്റ നിലയില്‍ വയലില്‍ കണ്ടെത്തിയ സാരസ് കൊക്കിനെ രക്ഷിച്ച് ഒരു വര്‍ഷം പരിചരിച്ച യുവാവിനെതിരെ വനംവകുപ്പ് കേസെടുത്തത് ചർച്ചയായിരുന്നു. പിന്നാലെ സാരസ് കൊക്കിനെ കാൺപുർ മൃഗശാലയിലേക്കും മാറ്റിയിരുന്നു. ഇപ്പോൾ സാരസ് കൊക്കിനെ കാണാനെത്തിയ രക്ഷകൻ ആരിഫിന്റെ ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരുക്കേറ്റ നിലയില്‍ വയലില്‍ കണ്ടെത്തിയ സാരസ് കൊക്കിനെ രക്ഷിച്ച് ഒരു വര്‍ഷം പരിചരിച്ച യുവാവിനെതിരെ വനംവകുപ്പ് കേസെടുത്തത് ചർച്ചയായിരുന്നു. പിന്നാലെ സാരസ് കൊക്കിനെ കാൺപുർ മൃഗശാലയിലേക്കും മാറ്റിയിരുന്നു. ഇപ്പോൾ സാരസ് കൊക്കിനെ കാണാനെത്തിയ രക്ഷകൻ ആരിഫിന്റെ ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. മൃഗശാലയിലെ ഇടുങ്ങിയ കൂടിനുള്ളിൽ പാർപ്പിച്ചിരിക്കുന്ന സാരസ് കൊക്ക് ആരിഫിനെ കണ്ടതോടെ സന്തോഷത്തോടെ തുള്ളിച്ചാടുന്നതും ചിറകുവിരിച്ച് കൂടിനുള്ളിൽ ആഹ്ലാദം പ്രകടിപ്പിക്കുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. നിലവിൽ ക്വാറന്റീനിൽ പാർപ്പിച്ചിരുന്ന പക്ഷി വേണ്ടത്ര ഭക്ഷണം കഴിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. കൂട്ടിലടച്ച പക്ഷിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നിരവധി രാഷ്ട്രീയ പ്രവർത്തകരും ഐഎഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരും രംഗത്തെത്തിയിട്ടുണ്ട്.

 

ADVERTISEMENT

വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ആരിഫിനെതിരെ വനംവകുപ്പ് കേസെടുത്തത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഉത്തർപ്രദേശിലെഅമേഠിയിലുള്ള കൃഷിയിടത്തില്‍ നിന്നാണ് കാലിന് പരുക്കേറ്റ നിലയില്‍ ആരിഫിന് കൊക്കിനെ ലഭിക്കുന്നത്. വീട്ടില്‍ കൊണ്ടുപോയി ദിവസങ്ങളോളം പരിചരിച്ച് പരുക്ക് ഭേദമായെങ്കിലും ആരിഫിനെ വിട്ടുപോകാന്‍ കൊക്ക് കൂട്ടാക്കിയില്ല. 'ബച്ചാ'െയന്ന് കൊക്കിന് പേരുമിട്ടു ആരിഫ്. ദിവസങ്ങളോളം നന്നായി പരിചരിച്ചതോടെ പക്ഷിയുടെ മുറിവുണങ്ങി അത് ആരോഗ്യം വീണ്ടെടുത്തു. പിന്നീട് ആരിഫ് അതിനെ സ്വതന്ത്രമാക്കി. 

 

മറ്റു പക്ഷികൾക്കൊപ്പം പോയാൽ പിന്നെ തിരികെയെത്തില്ലെന്നാണ് ആരിഫ് കരുതിയത്. എന്നാൽ പക്ഷിയെ പുറത്തേക്ക് പറത്തിവിട്ടെങ്കിലും അത് ആരിഫിനെ വിട്ടുപോകാൻ കൂട്ടാക്കിയില്ല. അന്നു തുടങ്ങിയ സൗഹൃദമാണ് പക്ഷിയും ആരിഫും തമ്മിൽ. പക്ഷി പകലൊക്കെ എവിടെ പോയാലും വൈകുന്നേരമാകുമ്പോൾ ആരിഫിന്റെ വീട്ടിൽ തിരിച്ചെത്തും. ഏറെനേരം ആരിഫിനൊപ്പം സമയം ചിലവഴിക്കുകയും െചയ്യും. ആരിഫല്ലാതെ മറ്റു കുടുംബാംഗങ്ങളോടൊന്നും പക്ഷിക്ക് അടുപ്പമില്ല. ആരിഫ് ഇരുചക്രവാഹനത്തിൽ എവിടെപ്പോയാലും പക്ഷി പിന്തുടരുമായിരുന്നു.

 

ADVERTISEMENT

25–30 കിലോമീറ്റർ വരെ വാഹനത്തിനു പിന്നാലെ പക്ഷി പറന്നെത്തിയിരുന്നു. പകൽ മുഴുവനും മറ്റു കൊക്കുകൾക്കൊപ്പമാണ് സമയം ചിലവഴിക്കുന്നതെങ്കിലും മറ്റു പക്ഷികൾ ചേക്കേറുന്ന സമയമാകുമ്പോഴേക്കും വീട്ടിലേക്ക് പറന്നെത്തുന്നതായിരുന്നു പക്ഷിയുടെ പതിവ്. പിന്നീട് മറ്റു പക്ഷികൾ വിളിക്കാൻ വീടിനു സമീപമെത്തിയാലും പോകാൻ കൂട്ടാക്കാതെ വരന്തയിൽ ഒളിക്കുമായിരുന്നു. പീയുഷ് റായ് ഈ അപൂർവ സൗഹൃദത്തിന്റെ വിഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. ലക്ഷക്കണക്കിനാളുകൾ കണ്ടിരുന്നു. വിഡിയോ ജനശ്രദ്ധ നേടിയതിനെ തുടർന്നായിരുന്നു വനം വകുപ്പിന്റെ നടപടി.

 

വംശംനാശ ഭീഷണി നേരിടുന്ന പക്ഷിയെ വീട്ടിൽ താമസിപ്പിച്ചതിനായിരുന്നു ആരിഫിനെതിരെ വനംവകുപ്പ് കേസെടുത്തത്. കൊക്കിനെ വീട്ടില്‍ നിന്നു കൊണ്ടുപോയ അധികൃതര്‍ റായ്ബറേലിയിലെ സമസ്പൂര്‍ പക്ഷി സങ്കേതത്തിലേക്കാണ് പക്ഷിയെ ആദ്യം കൊണ്ടുപോയത്. പക്ഷിയെ ബന്ധിച്ചല്ല വീട്ടിൽ പാർപ്പിച്ചതെന്നും അത് സ്വന്തം ഇഷ്ടപ്രകാരമാണ് തന്നോടൊപ്പം കഴിഞ്ഞതെന്നും ആരിഫ് കോടതിയെ ബോധിപ്പിച്ചു. പക്ഷിയെ പിടിച്ചുകൊണ്ടുപോയതിനെതിരെ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും ട്വീറ്റ് ചെയ്തിരുന്നു. പ്രതികാര നടപടിയെന്നാണ് അദ്ദേഹം ആരോപിച്ചത്. വരുൺ ഗന്ധിയും ആരിഫിന് പിന്തുണയുമായെത്തിയിരുന്നു.  

 

ADVERTISEMENT

ഉത്തർപ്രദേശിന്റെ സംസ്ഥാനപക്ഷിയാണ് സാരസ് കൊക്ക്. അധികൃതര്‍ അലിവുകാട്ടുമെന്നും തന്‍റെയടുത്തേക്ക് 'ബച്ചാ' തിരികെയെത്തുമെന്ന കാത്തിരിപ്പിലുമാണ് ആരിഫ്. നീണ്ട കഴുത്തുകളോടും കാലുകളോടും കൂടിയ ഒരിനം ക്രൗഞ്ച പക്ഷിയാണ് സാരസ് കൊക്ക്. ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്കുകിഴക്കൻ ഏഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്. മത്സ്യം, ഉഭയജീവികൾ, ഷഡ്‌പദങ്ങൾ, ധാന്യങ്ങൾ, കായകൾ എന്നിവയാണ്‌ ഇവയുടെ പ്രധാന ആഹാരം.

 

English Summary: Man who saved Sarus crane meets him after a month-long separation