പ്രളയം കടലിന് സമ്മാനിച്ചത് മാലിന്യക്കൂമ്പാരം. തിരൂർ പുറത്തൂർ പടിഞ്ഞാറേക്കര മുതൽ താനൂർ വരെ കടലോരത്ത് മാലിന്യം കുന്നുകൂടി. പ്ലാസ്റ്റിക് മാലിന്യങ്ങൾ, മരക്കഷണങ്ങൾ, മാംസാവശിഷ്ടങ്ങൾ എന്നിവയാണ് കടലോരത്ത് അടിഞ്ഞിട്ടുള്ളത്. 

ഇതെ തുടർന്ന് കരയോടു ചേർന്ന് കടലിൽ മത്സ്യബന്ധനം നടത്തുന്നത് ഏറെ ശ്രമകരമാണെന്ന് പരമ്പരാഗത തൊഴിലാളികൾ പറഞ്ഞു. മത്സ്യബന്ധന വലകളിൽ മാലിന്യം കുടുങ്ങി കേടുപാടുകൾ സംഭവിക്കു‌ന്നതും പതിവാണ്. പടിഞ്ഞാറേക്കര ടൂറിസം ബീച്ചിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തി തുടരുകയാണ്.