ഇനി 2 മാസം ആളും ആരവവും ഒഴിഞ്ഞ് നിശബ്ദതയുടെ താഴ്‌വരയായി രാജമല. ഇരവികുളം ദേശീയോദ്യാനത്തിലെ ടൂറിസം സോൺ ആയ രാജമലയിൽ വരയാടുകളുടെ പ്രജനന കാലം കണക്കിലെടുത്ത് ഇന്ന് മുതൽ 2 മാസം സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തുന്നതാണ് കാരണം.പശ്ചിമഘട്ട മലനിരകളിൽ കാണപ്പെടുന്ന നീലഗിരി താർ എന്നറിയപ്പെടുന്ന വരയാടുകളുടെ പ്രധാന ആവാസ മേഖലയാണ് ഇരവികുളം ദേശീയോദ്യാനം.

ഉദ്യാനത്തിൽ സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്ന രാജമലയിൽ വരയാടുകളെ കാണാൻ എപ്പോഴും സന്ദർശക തിരക്ക് ആണ്. വരയാടുകളുടെ സുഖ പ്രസവവും സംരക്ഷണവും ലക്ഷ്യമിട്ടാണ് ഈ 2 മാസം സന്ദർശക നിരോധനം ഏർപ്പെടുത്തുന്നത്.സാധാരണ ഫെബ്രുവരി ആദ്യം ആണ് സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത്. എന്നാൽ ഇക്കുറി വരയാടുകളുടെ പ്രസവം നേരത്തെ തുടങ്ങിയതിനാലാണ് ഉദ്യാനം നേരത്തെ അടയ്ക്കുന്നത്.

English Summary: Eravikulam National Park Closed for Breeding Season