കൊച്ചി കായലോരത്തെ കണ്ടല്‍കാടുകള്‍ക്ക് ചരമഗീതമെഴുതി പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരം. മറൈന്‍ഡ്രൈവിലെയും ചാക്യാത്തെയും വോക്‌ വേകളോട് ചേര്‍ന്നാണ് വന്‍തോതില്‍ മാലിന്യം തള്ളിയിരിക്കുന്നത്. കണ്ടല്‍ സംരക്ഷണത്തിനായി ഒരുവശത്ത് പദ്ധതികള്‍ ആവിഷ്കരിക്കുമ്പോഴാണ് അധികൃതരുടെ മൂക്കിനു താഴെയുള്ള ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി കായലോരത്തെ കണ്ടല്‍കാടുകള്‍ക്ക് ചരമഗീതമെഴുതി  പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരം. മറൈന്‍ഡ്രൈവിലെയും ചാക്യാത്തെയും നടവഴികളോട് ചേര്‍ന്നാണ് വന്‍തോതില്‍ മാലിന്യം തള്ളിയിരിക്കുന്നത്. കണ്ടല്‍ സംരക്ഷണത്തിനായി ഒരുവശത്ത് പദ്ധതികള്‍ ആവിഷ്കരിക്കുമ്പോഴാണ് അധികൃതരുടെ മൂക്കിനു താഴെയുള്ള ഈ നിയമനിഷേധം.

ജിസിഡിഎയുടെ നിയന്ത്രണത്തിലുള്ള മറൈന്‍ഡ്രൈവ് വാക് വേ ലക്ഷങ്ങള്‍ പൊടിച്ച് അടുത്ത കാലത്ത് വീണ്ടും മോടി കൂട്ടിയത്. വൃത്തിയുള്ള അന്തരീക്ഷം. കായല്‍കാറ്റേറ്റ് മണിക്കൂറുകള്‍ ഉല്ലസിക്കാൻ എത്തുന്നവര്‍ ഏറെയാണ്. അങ്ങനെ ഉല്ലസിക്കാന്‍ എത്തുന്നവരടക്കം കയ്യില്‍ കരുതിയ വെള്ളകുപ്പിയും ഭക്ഷണപദാര്‍ഥങ്ങളുടെ പ്ലാസ്റ്റിക് കൂടുകളുമെല്ലാം കളയുന്നത് കായലിലെ കണ്ടലിനിടയിലേക്കാണ്. അങ്ങനെയാണ് ഈ കണ്ടലുകളുടെ വേരുകള്‍ പ്ലാസ്റ്റിക് മാലിന്യ കൂനകളായി മാറുന്നത്.

ADVERTISEMENT

ചാക്യാത്ത് ക്വീന്‍സ് വാക്ക്്വേയിലെ കണ്ടല്‍കാടുകളും സമാനമായ രീതിയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ പിടിയിലാണ്. അടിഞ്ഞുകൂടിയ മാലിന്യം ഉടന്‍ നീക്കിയില്ലെങ്കില്‍ ഇവ കണ്ടലുകളുടെ നിലനില്‍പിന് തന്നെ ഭീഷണിയാകും.

English Summary: Kochi: Mangroves turn into ‘dumpyard’