മെക്സിക്കോയിൽ നിന്ന് അലാസ്ക്കയിലേക്കുള്ള ദേശാന്തര ഗമനത്തിലായിരുന്നു ഗ്രേ വേയ്ൽ വിഭാഗത്തിൽ പെടുന്ന അമ്മ തിമിംഗലവും കുഞ്ഞു തിമിംഗലവും.  എന്നാൽ യാത്രയ്ക്കിടയിൽ ഇങ്ങനെയൊരു അപകടം പതിയിരിപ്പുണ്ടാകുമെന്ന് അവർ പ്രതീക്ഷിച്ചിരിക്കില്ല. കലിഫോർണിയയിലെ മൊണ്ടേറെ ബേയ്ക്ക് സമീപത്തു കൂടി കടന്നു പോകുമ്പോഴാണ് ഒരു കൂട്ടം കൊലയാളി തിമിംഗലങ്ങൾ അവരെ വളഞ്ഞത്. 

ആദ്യം കൊലയാളി തിമിംഗലങ്ങൾ ലക്ഷ്യമിട്ടത് കുഞ്ഞ് തിമിംഗലത്തേയായിരുന്നു. എന്നാൽ കുഞ്ഞിനെ ആക്രമിക്കാനെത്തിയ കൊലയാളി തിമിംഗലങ്ങളിൽ നിന്ന് അതിനെ രക്ഷിക്കാൻ അമ്മ തിമിംഗലം ഒരു പാട് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കൊലയാളി തിമിംഗലങ്ങളുടെ വളഞ്ഞിട്ടുള്ള ആക്രമണത്തിൽ പിടിച്ചു നിൽക്കാൻ അമ്മ തിമിംഗലത്തിനുമായില്ല. ഏകദേശം നാല് മണിക്കൂറോളം അമ്മ തിമിംഗലം തന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി കൊലയാളി തിമിംഗലങ്ങളോട് പൊരുതി. ഒടുവിൽ തളർന്ന് അമ്മയും കുഞ്ഞും കൊലയാളി തിമിംഗലങ്ങളുടെ ഇരയായി മാറി.

Image Credit: Monterey Bay Whale Watch

മറൈൻ ബയോളജിസ്റ്റായ നാൻസി ബ്ലാക്ക് ആണ് ഡ്രോൺ ഉപയോഗിച്ച് അപൂർവ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. തിമിംഗല നിരീക്ഷണത്തിനൊപ്പം സഞ്ചാരികൾക്കൊപ്പം എത്തിയതായിരുന്നു നാൻസി ബ്ലാക്ക്. ഇതാദ്യമായാണ് ഇങ്ങനെയൊരു ആക്രമണം നേരിൽ കാണുന്നതെന്ന് നാൻസി വിശദീകരിച്ചു. സഞ്ചാരികൾക്കെല്ലാം ഇതൊരു വേറിട്ട അനുഭവമായിരുന്നു. പലരും അമ്മ തിമിംഗലത്തിന്റേയും കുഞ്ഞിന്റെയും അവസ്ഥയോർത്ത് പരിതപിച്ചു.

അഞ്ചോളം കൊലയാളി തിമിംഗലങ്ങൾ ചേർന്നാണ് അമ്മ തിമിംഗലത്തിലേയും കുഞ്ഞിനേയും ആക്രമിച്ചത്. മൊണ്ടേറെയുടെ ആഴക്കടലിലൂടെയുള്ള ഗ്രേ തിമിംഗലങ്ങളുടെ യാത്ര അപകടം നിറഞ്ഞാത്. ഈ യാത്രയിൽ ഇവ പലപ്പോഴും കൊലയാളി തിമിംഗലങ്ങളുടെ ആഹാരമാകാറുണ്ട്. നിര

 കൊലയാളി തിമിംഗലങ്ങള്‍ അഥവാ ഓര്‍ക്കകൾ

ഭൂമിയില്‍ ഏറ്റവുമധികം വ്യാപിച്ചു കിടക്കുന്ന സസ്തനികളാണ് കൊലയാളി തിമിംഗലങ്ങള്‍ അഥവാ ഓര്‍ക്ക തിമിംഗലങ്ങള്‍. അന്റാര്‍ട്ടിക് മുതല്‍ ആര്‍ട്ടിക് വരെയുള്ള എല്ലാ സമുദ്ര മേഖലകളിലും നടുക്കടലിലും തീരത്തോടു ചേര്‍ന്നും ഓര്‍ക്കകളെ കണ്ടുവരുന്നുണ്ട്. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ സസ്തനികളില്‍ ഒന്നായ ഓര്‍ക്കകള്‍ ഇന്നു നിലനില്‍പ്പിനു തന്നെ ഭീഷണി നേരിടുകയാണ്. കടലിലെ മികച്ച വേട്ടക്കാരായി കണക്കാക്കുന്ന ഗ്രേറ്റ് വൈറ്റ് ഷാർക്കിനു പോലും പേടിയുള്ള ജീവികളാണിവ. ഓര്‍ക്ക എന്ന പേരിൽ അറിയപ്പെടുന്ന കൊലയാളി തിമിംഗലങ്ങൾ സമുദ്രത്തിലെ ഏറ്റവും സുന്ദരന്‍മാരായ ജീവികള്‍ കൂടിയാണ്. ഡോൾഫിൻ കുടുംബത്തിൽ പെട്ടവയാണ് കൊലയാളി തിമിംഗലങ്ങൾ.