സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ ദേശീയ പാർക്കിൽ നിന്ന് 14 സിംഹങ്ങൾ പുറത്ത് ചാടിയത്. ജനങ്ങൾക്ക് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുറത്തുചാടിയ പതിനാല് സിംഹങ്ങൾ ഫാലാബോര്‍വാ പ്രദേശത്തിനടുത്തുള്ള ഫോസ്‍കര്‍ ഫോസ്ഫേറ്റ് ഖനിക്ക് സമീപത്തുണ്ടെന്നാണ് ലഭിക്കുന്ന വിവരം

ലിംപോംപോയില്‍ നിന്നുള്ള രണ്ട് റേഡിയോ സ്റ്റേഷനുകളാണ് സിംഹങ്ങള്‍ ചാടിയ വിവരം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ ലിംപോപോ പ്രൊവിന്‍സ് ഗവണ്‍മെന്‍റ് സിംഹങ്ങള്‍ രക്ഷപ്പെട്ടെന്ന് ഉറപ്പിക്കുകയും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. സിംഹങ്ങളുടെ നീക്കം നിരീക്ഷിക്കാന്‍ വനപാലകർക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.