ബെംഗളൂരുവിലെ ഹാസനിലുള്ള കാപ്പിത്തോട്ടത്തിൽ അനധികൃതമായി  വളർത്തിയ മാനുകളെ വനംവകുപ്പ് ജീവനക്കാർ രക്ഷപ്പെടുത്തി. സ്ഥലം ഉടമ ഒളിവിൽ. സകലേഷ്പുര താലൂക്കിലെ തോട്ടത്തിലാണ് 22 മാനുകളെ വേലിക്കെട്ടിനുള്ളിൽ വളർത്തിയിരുന്നത്. വനംവകുപ്പിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ 2 വർഷമായി ഇയാൾ മാനുകളെ വളർത്തുന്നത് കണ്ടെത്തിയത്. വന്യജീവി സംരക്ഷണ നിയമപ്രകാരം സ്ഥലം ഉടമയ്ക്കെതിരെ കേസെടുത്തു.

തോട്ടത്തിനുള്ളിൽ ഇരുമ്പുവേലി നിർമിച്ച് അതിനുള്ളിലാണ് മാനുകളെ പാർപ്പിച്ചിരുന്നത്. ഭക്ഷണവും വെള്ളവും തേടി തോട്ടത്തിലെത്തുന്ന മാനുകളെ കെണിവച്ചു പിടിച്ചാണ് തടവിൽ പാർപ്പിച്ചിരുന്നത്. രക്ഷപെടുത്തിയ മാനുകളെ സ്വാഭാവിക വാസസ്ഥാനത്തു വിടാനാണ് വനംവകുപ്പ് അധികൃതരുടെ തീരുമാനം.