Image Credit: Caters News

ഒറ്റ കണ്ണുമായി ജനിച്ച പന്നിക്കുട്ടിയുടെ ചിത്രങ്ങൾ കൗതുകമാകുന്നു. ഇന്തോനീഷ്യയിലെ വടക്കൻ സുലാവസിയിലുള്ള മിനാഹാസ ഗ്രാമത്തിലാണ് പന്നിക്കുട്ടിയുടെ ജനനം. നോവ്‌ലി റുമോണ്ടോ എന്ന കർഷകൻ വളർത്തുന്ന പന്നിക്കുണ്ടായ 13 കുഞ്ഞുങ്ങളിൽ ഒന്നാണ് ഒറ്റക്കണ്ണുമായി ജനിച്ച ഈ പന്നിക്കുട്ടി. ജനിതക വൈകല്യമാകാം പന്നിക്കുട്ടിയുടെ ഈ അവസ്ഥയ്ക്ക് പിന്നിലെന്നാണ് നിഗമനം.

വർഷങ്ങളായി പന്നിയെ വളർത്തുന്ന നോവ്‌ലിയുടെ ഫാമിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു പന്നിക്കുട്ടി ജനിക്കുന്നത്. പന്നിക്കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. അതുകൊണ്ട് തന്നെ അതിനെ വളർത്താനാണ് നോവ്‌ലിയുടെ തീരുമാനം. ഗ്രാമത്തിലെ നിരവധി ആളുകൾ ഒറ്റക്കണ്ണുള്ള പന്നിക്കുട്ടിയെ കാണാനെത്തുന്നുണ്ട്.