ലൂസിയാനയിലും ഹൂസ്റ്റൻ മേഖലയിലുമുള്ള യുവാക്കൾ വേനൽക്കാലത്ത് മീൻ പിടിക്കാൻ പോകുക പതിവാണ്. അങ്ങനെ വിനോദത്തിനായി മീൻ പിടിക്കാൻ പോയതാണ് ടെക്സാസിലെ ഈ യുവാവും. ചൂണ്ടയിട്ടുള്ള മീൻ പിടിത്തം അത്ര വലിയ സംഭവമൊന്നുമല്ലെങ്കിലും ഇയാളുടെ മീൻ പിടിത്തം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കത്തിക്കയറുകയാണ്.

പതിവുപോലെ മീൻ പിടിക്കാനിറങ്ങിയതാണ് യുവാവ്. ചൂണ്ടയിൽ മീൻ കൊത്തിയതറിഞ്ഞ് ചൂണ്ടവലിച്ചു. വലിയ മീനാണ് ചൂണ്ടയിൽ കുടിങ്ങിയതെന്നറിഞ്ഞു കക്ഷി സന്തോഷത്തോടെ ആഞ്ഞുവലിച്ചു. കരയിലെത്തിയപ്പോഴല്ലേ രസം. ചൂണ്ടയിൽ കുരുങ്ങിയത് കൂറ്റനൊരു പെരുമ്പാമ്പും അതിന്റെ വായിൽ വലിയൊരു മീനുമാണെന്ന് തിരിച്ചറിഞ്ഞത്.ചൂണ്ടയിൽ കുരുങ്ങിയ പാമ്പിന്റെയും മീനിന്റെയും ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

ടെക്സാസ് വൈൽഡ് ബോയ് എന്ന ട്വിറ്റർ പേജിലാണ് ഈ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത്. നിരവധിയാളുകൾ ഇപ്പോൾതന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.