ജർമനിയിലെ ഒരു സഫാരി പാർക്കിലാണ് കലികയറിയ കാണ്ടാമൃഗം കാർ കുത്തിമറിച്ചത്. ഈ കാറിനുള്ളിൽ ഡ്രൈവറുമുണ്ടായിരുന്നു.

ജർമനിയിലെ ഹോഡെൻഹേഗനിലുള്ള സെറൻഗെറ്റി സഫാരി പാർക്കിലാണ് അപൂർവ സംഭവങ്ങൾ അരങ്ങേറിയത്. 30 വയസ്സ് പ്രായമുള്ള കുസിനി എന്ന ആൺ കാണ്ടാമൃഗമാണ് കാർ യാതൊരു പ്രകോപനവുമില്ലാതെ മൂന്ന് തവണ കുത്തിമറിച്ചത്.

കാണ്ടാമൃഗത്തിന്റെ ആക്രമണത്തിൽ കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും അകത്തുണ്ടായിരുന്ന ഡ്രൈവറുടെ പരിക്കുകൾ ഗുരുതരമല്ല.സഫാരി പാർക്കിൽ ആ സമയത്തുണ്ടായിരുന്ന സന്ദർശകരുടെ ഗൈഡായ ഇഗോർ പെട്രോവ് ആണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.

കുസിനി ഇവിടെയെത്തിയിട്ട് 18 മാസമായി. ഇതുവരെ സന്ദർശകർക്ക് യാതൊരു ബുദ്ധിമുട്ടും കാണ്ടാമൃഗത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.പെട്ടെന്ന് കാണ്ടാമൃഗം പ്രകോപിതനാകാനുള്ള കാരണം വ്യക്തമല്ലെന്ന് സഫാരി പാർക്കിന്റെ മാനേജരായ ഫാബ്രിസിയോ സെപെയും വ്യക്തമാക്കി.