പെൺ കടുവയ്ക്കായി രണ്ട് ആൺ കടുവകള്‍ തമ്മിൽ പോരാടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. രാജസ്ഥാനിലെ രാത്തംബോര്‍ നാഷണല്‍ പാര്‍ക്കിലാണ് സംഭവം. സഹോദരങ്ങളായ രണ്ട് ആൺ കടുവകള്‍ തമ്മിലാണ് പെൺ കടുവയ്ക്കായി ഏറ്റുമുട്ടിയത്. 

ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാന്‍ ആണ് സമൂഹമാധ്യമങ്ങളിലൂടെ ഈ ദൃശ്യങ്ങൾ പങ്കുവച്ചത്.സിങ്സ്ത് എന്നറിയപ്പെതുന്ന ടി 57നും റോക്കി എന്നു വിളിക്കുന്ന ടി 58 എന്നീ കടുവകളാണ് വിഡിയോയിലുള്ളത്. ഷർമിലി എന്ന പെൺകടുവയുടെ കുട്ടികളാണിവർ. നൂര്‍ എന്ന പെണ്‍കടുവയ്ക്കു വേണ്ടിയായിരുന്നു ഇരുവരും തമ്മിലുള്ള കടുത്ത പോരാട്ടം.

കടുവകളിലൊന്ന് നൂറിനൊപ്പം നില്‍ക്കുകയായിരുന്നു. അതുവഴിയെത്തിയ സഹോദരന് ഇതത്ര രസിച്ചില്ല. ഉടൻ തന്നെ രണ്ടുകടുവകളും പോരാട്ടം ആരംഭിച്ചു . ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയുടെ തുടക്കത്തില്‍ തന്നെ പെണ്‍കടുവ ഓടിപ്പോകുന്നത് വ്യക്തമായി കാണാം. ഏറ്റുമുട്ടലില്‍ രണ്ട് കടുവകള്‍ക്കും കാര്യമായ പരുക്കുകളില്ല. ടി 57 എന്ന കടുവയാണ് പോരാട്ടത്തില്‍ വിജയിച്ചതെന്നും കസ്വാന്‍ വ്യക്തമാക്കി.