തിരുവനന്തപുരം ജില്ലയിലെ കരിക്കകത്തിനു സമീപമുള്ള ആറ്റുവരമ്പത്തു നിന്നാണ് സ്വർണ വർണമുള്ള മൂർഖൻ പാമ്പിനെ പിടികൂടിയത്. ഇവിടെയുള്ള ഒരു വീടിനു സമീപത്താണ് പാമ്പിനെ കണ്ടെത്തിയത്. രണ്ട് ദിവസം മുൻപും ഈ സ്വർണ വർണമുള്ള പാമ്പിനെ കണ്ടതായി വീട്ടുകാർ അറിയിച്ചിരുന്നു. വാവ സുരേഷ് പിടികൂടുന്ന മൂന്നാമത്തെ സ്വർണ വർണമുള്ള നാഗമാണിതെന്ന് വ്യക്തമാക്കി.

ഹൈന്ദവ ആചാര പ്രകാരം സ്വർണ നാഗമെന്നും സർപ്പമെന്നുമൊക്കെ അറിയപ്പെടുന്ന ഈ പാമ്പ് മൂർഖൻ പാമ്പിന്റെ വിഭാഗത്തിൽ തന്നെ  ഉൾപ്പെട്ടതാണ്. ഗോൾ‍ഡൻ കോബ്ര എന്നറിയപ്പെടുന്ന പാമ്പാണിത്. പിടികൂടിയ പാമ്പിന്റെ ശരീരത്തിൽ മുഴകളുണ്ടായിരുന്നു.ഇതിനൊരെണ്ണം പൊട്ടിയ നിലയിലായിരുന്നു. എന്നാൽ ശരീരത്തിലുള്ള മുറിവ് അപകടകാരിയല്ലെന്നും വാവ സുരേഷ് വ്യക്തമാക്കി. 

ഏകദേശം അഞ്ചേമുക്കാലടിയോളം നീളമുള്ള പെൺ മൂർഖൻ പാമ്പാണിത്. 10 വയസ്സോളം പ്രായമുള്ള പാമ്പാണിത് .15 വർഷം മുൻപ് വെള്ള നിറത്തിലുള്ള ഒരു മൂർഖൻ പാമ്പിനെ പിടികൂടിയിരുന്നു.നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.