വ‍ഡോദരയിലെ റാവൽ ജില്ലയിൽ നിന്ന് പിടികൂടിയത് കൂറ്റൻ മുതലയെ. ഇവിടുത്തെ സോളാർ പ്ലാന്റ് സ്റ്റേഷനു സമീപമുള്ള നർമദ കനാലിലൂടെയാണ് മുതലയെത്തിയത്. കാർഷികാവശ്യത്തിനായി ഉപയോഗിക്കുന്ന കനാലാണിത്. സോളാർ പ്ലാന്റ് സ്റ്റേഷനിലെ എൻജിനീയറാണ് ശനിയാഴ്ച രാവിലെ പത്തരയോടെ മുതലയെ കണ്ടതായി വിവരമറിയിച്ചത്.

ഏരദേശം 12 അടിയോളം നീളമുള്ള കൂറ്റൻ മുതലയെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പിടികൂടിയത്. ജനക്കൂട്ടവും ബഹളവും കണ്ട് അക്രമാസക്തനായ മുതലയെ ഏകദേശം 5 മണിക്കൂറത്തെ പരിശ്രമത്തിനു ശേഷമാണ് പിടികൂടാനായത്. ഈ വർഷം ഇത് മൂന്നാം തവണയാണ് പ്രദേശത്തു നിന്നും മുതലയെ പിടികൂടുന്നത്.പിടികൂടിയ മുതലയെ പിന്നീട് മൃഗസംരക്ഷണ പ്രവർത്തകർ സമീപത്തുള്ള മുതലകൾ വസിക്കുന്ന നദിയിലേക്ക് തുറന്നുവിട്ടു.

English Summary: 12-Foot Crocodile Rescued In Vadodara