ലണ്ടൻ സുവോളജിക്കൽ സൊസൈറ്റി മൃഗശാലയിലെ അന്തേവാസികൾക്കിത് ആഘോഷകാലം. അസിം എന്ന കടുവ ക്രിസ്മസ് സമ്മാനം തുറന്നെടുക്കാനുള്ള ശ്രമം നടത്തുന്നതാണ് ഇതോടൊപ്പമുള്ള ചിത്രത്തിൽ. ടർക്കി മാംസം കൊണ്ടുള്ള രുചിയേറും വിഭവങ്ങളാണ് അസിമിനുള്ള സമ്മാനപ്പൊതിയിൽ ഒളിച്ചിരുന്നത്. മറ്റ് അന്തേവാസികൾക്കും ഇഷ്ടവിഭവങ്ങൾ ലഭിച്ചു.

ലെമൂറുകൾക്ക് സമ്മാനമായി ലഭിച്ചത് ഏറെയിഷ്ടമുള്ള പച്ചക്കറികളാണ്. ഓരോ മൃഗങ്ങളുടെയും കൂടിനു മുന്നിലായാണ് സമ്മാനങ്ങൾ കരുതിയിരുന്നത്. ഏറെ കൗതുകത്തോടെയാണ് മൃഗങ്ങൾ സമ്മാനങ്ങൾ തുറന്നെടുത്തത്. അപൂർവയിനം കുരങ്ങുകൾക്കും സിംഹങ്ങൾക്കും പെൻഗ്വിനുകൾക്കുമെല്ലാം അധികൃതർ ഏറെ ഇഷ്ടമുള്ള വിഭവങ്ങൾ കരുതിയിരുന്നു.

English Summary: Animals at London Zoo open their Christmas Presents