കൂറ്റൻ മരത്തിലേക്ക് വലിഞ്ഞു കയറുന്ന ഭീമൻ പാമ്പിന്റെ ദൃശ്യങ്ങൾ കൗതുകമാകുന്നു. കർണാടകയിലാണ് സംഭവം നടന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. വലിയ മരത്തിനു മുകളിലേക്കു കയറുന്ന കൂറ്റൻ പാമ്പാണ് ദൃശ്യങ്ങളിൽ നിറയുന്നത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.

ഇത് ഏതു പാമ്പാണെന്ന് തിരിച്ചറിയാമോ എന്നു ചോദിച്ചാണ് പാമ്പിന്റെ ദൃശ്യങ്ങൾ സുശാന്ത നന്ദ ട്വിറ്ററിലൂടെ പങ്കുവച്ചത്. നിരവധി പ്രതികരണങ്ങൾ ഈ ദൃശ്യത്തിനു ലഭിച്ചു. മിക്കവാറും ആളുകൾ പെരുമ്പാമ്പ് ആണിതെന്നാണ് ട്വിറ്ററിൽ കുറിച്ചത്. എന്നാൽ കൃത്യമായ ഉത്തരം ഏതാണെന്നറിയില്ല. 

English Summary: Giant snake slithers on tree in Karnataka