സൗഹൃദത്തിന്റെ കാര്യത്തിൽ മൃഗങ്ങളും ഏറെ മുന്നിലാണ്. ഇങ്ങനെ മൃഗങ്ങൾ തമ്മിലുള്ള ഒരു അപൂർവ സൗഹൃദത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വാനാണ് മനോഹരമായ ഈ ദൃശ്യങ്ങൾ പങ്കുവച്ചത്.

കരയിൽ നിന്ന് കുളത്തിൽ കിടക്കുന്ന മത്സ്യങ്ങൾക്ക് ധാന്യങ്ങൾ വായിൽ വച്ചു നൽകുന്ന താറാവാണ് വിഡിയോയിലെ താരം. മത്സ്യങ്ങളുടെയും താറാവിന്റെ അപൂർവ സൗഹൃദത്തിന്റെ ഉത്തമ ദൃശ്യമാണ് ഈ വിഡിയോ. ധാന്യം നിറച്ചിരിക്കുന്ന പാത്രത്തിൽ നിന്ന് തൊട്ടു താഴെ കുളത്തിൽ കിടക്കുന്ന മത്സ്യങ്ങൾക്കാണ് താറാവ് ധാന്യങ്ങൾ നൽകുന്നത്.മൃഗങ്ങൾ തമ്മിലുള്ള അപൂർവ സൗഹൃദത്തിന്റെ ഇപ്പോൾ തന്നെ നിരവധിയാളുകൾ കണ്ടുകഴിഞ്ഞു.

English Summary: Duck 'Feeds' Grains to Fish in Water