മെട്രോ മിക്കി ഇനി റിഷാനയ്ക്കു സ്വന്തം. മെട്രോ തൂണിനു മുകളില്‍ നിന്ന് രക്ഷിച്ചെടുത്ത പൂച്ചകുഞ്ഞിനെ ഏറെ കൂടിയാലോചനകള്‍ക്കൊടുവിലാണ് എറണാകുളം ജില്ലാ പഞ്ചായത്ത്, മരട് സ്വദേശിനിയായ യുവതിക്ക് വളര്‍ത്താന്‍ നല്‍കിയത്.  

അന്ന് മെട്രോ തൂണില്‍ നിന്നു ചാടിയ ആളൊന്നുമല്ലിപ്പോള്‍. മിക്കി നല്ല മിടുക്കിയായി. കൂട്ടിലിരുന്ന് മ്യാവൂ മ്യാവൂ. മിടുക്കിയായ മെട്രോ മിക്കിയെ കുടുംബാംഗത്ത പോലെ നോക്കാമെന്ന ഉറപ്പെഴുതി വാങ്ങിയാണ് ജില്ലാ പഞ്ചായത്ത് അധികൃതര്‍ റിഷാനയെ വളര്‍ത്താനേല്‍പ്പിച്ചത്

നന്നായി നോക്കണമെന്ന് പൂച്ചയെ കൈമാറിക്കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് റിഷാനയോടു പറഞ്ഞു. മിക്കിയെ സ്വന്തമാക്കാന്‍ ഉന്നതരുടെ ശുപാര്‍ശയുമായി ആളുകളൊരുപാടെത്തിയെങ്കിലും നറുക്കു വീണത് റിഷാനയ്ക്കാണ്. മൃഗസ്നേഹികളുടെ കൂട്ടായ്മയായ എസ്പിസിഎയുടെ നിരീക്ഷണവുമുണ്ടാകും ഇനി മിക്കിക്കു മുകളില്‍. അപ്പോഴും ഒരു ചോദ്യം അവശേഷിക്കുന്നു. അന്ന് മിക്കിയെങ്ങനെ ആ മെട്രോ തൂണിനു മുകളിലെത്തി?

English Summary: Finally, Metro Mickey gets a guardian