കടലിൽ നിന്ന് മത്സ്യത്തൊഴിലാളിക്ക് കിട്ടിയ വിചിത്രജീവിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. ജീവിയുടെ വിചിത്ര രൂപമാണ് ശ്രദ്ധിക്കപ്പെടുന്നത്. വലിയ തലയും നീരാളിയുടേതിനു സമാനമായ മൂന്നു കാലുകളും ചെകിളകളും വലിയ കണ്ണുകളുമുണ്ട് ഈ ജീവിക്ക്. ജീവിയുടെ രൂപം മൊത്തത്തിൽ ഭയപ്പെടുന്ന ഒന്നാണ്.

നതാലിയ വോർബോക്ക് ആണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. മത്സ്യബന്ധന ബോട്ടിന്റെ ഉള്ളിൽ കിടന്നു തിരിയുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. ബ്രൂക്ക്‌ലിനിലെ കോനെ ദ്വീപിൽ നിന്നു പകർത്തിയതാണ് ഈ ദൃശ്യങ്ങൾ. അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നാണ് മത്സ്യത്തൊലിലാളിക്ക് വിചിത്ര ജീവിയെ കിട്ടിയത്.

1.4 മില്യണിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു. ക്ലിയർനോസ് സ്കേറ്റ് എന്നറിയപ്പെടുന്ന മത്സ്യമാണിതെന്ന് നാഷണൽ അക്വേറിയം വെബ്സൈറ്റ് വ്യക്തമാക്കി. തെക്കൻ ഫ്ലോറിഡയിലും മസാച്യുസെറ്റ്സിലും കാണപ്പെടുത്ത മത്സ്യമാണിതെന്നും അവർ വിശദീകരിച്ചു. കടൽവെള്ളത്തിൽ നിന്നും പുറത്തേക്കെടുത്തപ്പോൾ ചുരുണ്ടുകിടന്നതിനാലാണ് ഇതിന് വിചിത്രരൂപം കൈവന്നതെന്നാണ് ഇവരുടെ വിശദീകരണം.

English Summary: Fisherman catches mystery sea monster with 'three legs