കടൽതീരത്തെത്തിയ വിഷപ്പാമ്പിനെ കണ്ട് ഭയന്ന് ജനങ്ങൾ. ഡർബനിലെ വിങ്കിൾസ്പ്രൂട്ട് ബീച്ചിലാണ് അപൂർവ സംഭവങ്ങൾ നടന്നത്. ബീച്ചിലെത്തിയ വിനോദ സഞ്ചാരികളാണ് മണലിലൂടെ ഇഴഞ്ഞു നടക്കുന്ന വിഷപ്പാമ്പിനെ ആദ്യം കണ്ടത്. 1.5 മീറ്ററോളം നീളമുണ്ടായിരുന്നു പാമ്പിന്.

പൊലീസ് വിവരമറിയിച്ചതനുസരിച്ച് ബീച്ചിലെത്തിയ പാമ്പു പിടിത്ത വിദഗ്ധൻ നിക്ക് ഇവാൻസ് ആണ് മരത്തിൽ കാണപ്പെടുന്ന പാമ്പായ ബൂംസ്ലാങ് എന്നറിയപ്പെടുന്ന പാമ്പാണിതെന്ന്  വ്യക്തമാക്കിയത്. സാധാരണ മരങ്ങളിലും കുറ്റിച്ചെടികളിലിലും മാത്രം കാണപ്പെടുന്ന പാമ്പാണിത്. എന്നാൽ ഇതെങ്ങെയാണ് കടൽത്തീരത്തെത്തിയതെന്ന് വ്യക്തമല്ല. പിടികൂടിയ പാമ്പിനെ പിന്നീട് സുരക്ഷിതമായ സ്ഥലത്ത് സ്വതന്ത്രമാക്കി.

English Summary: Venomous boomslang rescued from a south coast beach