80 കിലോമീറ്റർ വേഗത്തിൽ ഒരു സിംഹം ജനക്കൂട്ടത്തിനിടയിലേക്ക് ആക്രമിക്കാനെത്തിയാൽ എന്തു ചെയ്യും? ചിതറിയോടാമല്ലാതെ മറ്റൊന്നും കഴിയില്ല. ഇതു തന്നെയാണ് ഗുജറാത്തിലെ മാധവ്പുർ ഗ്രാമത്തിൽ കഴിഞ്ഞ ദിവസം സംഭവിച്ചത്. ഇവിടെ കൂടിനിന്ന ഗ്രാമവാസികൾക്കിടയിലേക്കാണ് സിംഹം പാഞ്ഞെത്തിയത്. ഭയന്നുവിറച്ച ഗ്രാമവാസികൾ നാലുപാടും ചിതറിയോടുകയായിരുന്നു. 

സിംഹം ജനക്കൂട്ടത്തിനിടയിലൂടെ ഇറങ്ങിയോടുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. സംഭവത്തിൽ ആർക്കും പരുക്കേറ്റതായി സൂചനയില്ല.  ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ഈ ദൃശ്യങ്ങൾ പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടു കഴിഞ്ഞു.

English Summary: Lion charges towards group of people in Gujarat village.