ഡ്വാർഫ് മങ്കൂസ് എന്നറിയപ്പെടുന്ന കുള്ളൻ കീരിക്കുഞ്ഞിന്റെയും വേഴാമ്പലിന്റെയും ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നത്. മൂന്ന് കീരിക്കുഞ്ഞുങ്ങളും ഒരു വേഴാമ്പലുമാണ് ദൃശ്യങ്ങളിലുള്ളത്. സൗത്ത് ആഫ്രിക്കയിലെ സാബി സാൻഡ് വന്യജീവി സങ്കേതത്തിലാണ് സംഭവം നടന്നത്. വളർന്നു നിൽക്കുന്ന പുല്ലിനിടയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡ്വാർഫ് മങ്കൂസ് എന്നറിയപ്പെടുന്ന കുള്ളൻ കീരിക്കുഞ്ഞിന്റെയും വേഴാമ്പലിന്റെയും ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നത്. മൂന്ന് കീരിക്കുഞ്ഞുങ്ങളും ഒരു വേഴാമ്പലുമാണ് ദൃശ്യങ്ങളിലുള്ളത്. സൗത്ത് ആഫ്രിക്കയിലെ സാബി സാൻഡ് വന്യജീവി സങ്കേതത്തിലാണ് സംഭവം നടന്നത്. വളർന്നു നിൽക്കുന്ന പുല്ലിനിടയിൽ ഇരതേടിയിറങ്ങിയതാണ് വേഴാമ്പൽ. മൂന്ന് കീരിക്കുഞ്ഞുങ്ങളും പക്ഷി ഇരതേടുന്നതിനു സമീപം കറങ്ങിനടപ്പുണ്ടായിരുന്നു. 

ഇതിൽ ഒരു കീരിക്കുഞ്ഞാണ് ഏറെ കൗതുകത്തോടെ വേഴാമ്പലിന്റെ അടുത്തേക്ക് ഓടിച്ചെന്നത്. കീരിക്കുഞ്ഞിന്റെ പോക്ക് കണ്ടാൽ ഇപ്പോൾ വേഴാമ്പലിനെ തുരത്തും എന്ന മട്ടിലായിരുന്നു. എന്നാൽ വേഴാമ്പലിന്റെ തൊട്ടരികിലെത്തിയ കീരിക്കുഞ്ഞ് അത് തിരിഞ്ഞു നോക്കിയതും ചത്തതുപോലെ കാലുകൾ മുകളിലേക്കുയർത്തി അനങ്ങാതെ കിടന്നു. വേഴാമ്പല്‍ വീണ്ടും ഇരതേടുമ്പോൾ എഴുന്നേറ്റു നോക്കുന്ന കീരിക്കുഞ്ഞ് അത് അടുത്തേക്കെത്തുമ്പോൾ പഴയതുപോലെ തന്നെ മലർന്നു കിടക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കീരിക്കുഞ്ഞിന്റെ ഈ അഭിനയമാണ് സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നത്.

ADVERTISEMENT

ഐഎഫ്എസ് ഉദ്യോഗസ്ഥനായ രമേഷ് പാണ്ടെയാണ് 2018 ൽ ഇറങ്ങിയ മനോഹരമായ ഈ ദൃശ്യങ്ങൾ വീണ്ടും ട്വിറ്ററിലൂടെ പങ്കുവച്ചത്. മികച്ച അഭിനേതാവിനുള്ള പുരസ്കാരം എന്ന അടിക്കുറിപ്പോടെയാണ് രമേഷ് പാണ്ടെ മാർച്ച് 12ന് ഈ ദൃശ്യങ്ങൾ പങ്കുവച്ചത്.നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.

English Summary: Mongoose Pup Hilariously Plays Dead For Hornbill