രക്തം മാത്രം കുടിച്ചു ജീവിക്കുന്ന ഇനത്തിൽപെട്ട വവ്വാലുകൾ ആണ് വാമ്പയർ വവ്വാലുകൾ. വാമ്പയർ വവ്വാലുകൾ പരസ്പരം ബന്ധം സ്ഥാപിക്കുന്നതിനെ പറ്റിയുള്ള ഏറ്റവും പുതിയ കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ഗവേഷകർ. മറ്റൊന്നിനോട് സൗഹൃദം സ്ഥാപിക്കുന്നതിനുവേണ്ടി ഫ്രഞ്ച് കിസ് നൽകുന്ന മാതൃകയിൽ ഉള്ളിലെ രക്തം അവ കൈമാറ്റം ചെയ്യുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

വാമ്പയർ വവ്വാലുകൾക്ക് മൂന്ന് ദിവസത്തിൽ കൂടുതൽ ഭക്ഷണം ഇല്ലാതെ ജീവിക്കാൻ സാധിക്കില്ല. അതിനാൽ ഭക്ഷണം ലഭിക്കാത്തവയ്ക്ക്‌ അവ പങ്കുവെച്ചു നൽകുന്നത് ഇവയുടെ രീതിയാണ്. വിവിധ ഇനത്തിൽ പെട്ട ജീവികൾ മറ്റു സഹജീവികളുമായി എങ്ങനെ ബന്ധം സ്ഥാപിക്കുന്നു എന്ന് കണ്ടെത്താൻ നടത്തിയ പഠനത്തിലാണ് ഇവ ഭക്ഷണം പങ്കുവയ്ക്കുന്ന പ്രത്യേക രീതി തിരിച്ചറിഞ്ഞത്.

ഏതെങ്കിലും സാഹചര്യങ്ങളിൽ വാമ്പയർ വവ്വാലുകൾ അവയുടെ കൂടുകളിൽ ഒറ്റപ്പെട്ടുപോയാൽ സമീപത്തുള്ളവ അത് തിരിച്ചറിഞ്ഞ് സഹായിക്കുകയാണ് ചെയ്യുന്നത്. അന്നുവരെ ബന്ധമില്ലാത്തവ പോലും ഇത്തരത്തിൽ മറ്റൊന്നിനെ സഹായിക്കാൻ എത്തുന്നു. സൗഹൃദം സ്ഥാപിക്കുന്നതിനായി അവ വായകൾ  പരസ്പരം വായകൾ ചേർത്ത് പിടിച്ച് നക്കുകയാണ് ചെയ്യുന്നത്. ഇതിനുശേഷമാണ് ആണ് തന്റെ ഉള്ളിൽ ശേഖരിച്ചിട്ടുള്ള രക്തം  സ്വയം പുറത്തേക്കെത്തിച്ച് പുതിയ സുഹൃത്തിന് വായിലൂടെ തന്നെ കൈമാറ്റം ചെയ്യുന്നത്.

പല കൂട്ടങ്ങളിൽപെട്ട അപരിചിതരായ വാമ്പയർ വവ്വാലുകൾ അടിയന്തര സാഹചര്യങ്ങളിൽ മറ്റൊന്നിന്റെ ജീവൻ രക്ഷിക്കുന്നതിനായി ഇത്തരത്തിൽ കരുതലോടെ പെരുമാറുന്നതായി കണ്ടെത്തിയതായി ഓഹിയോ സ്റ്റേറ്റ് സർവകലാശാലയിലെ ബിഹേവിയറൽ ഇക്കോളജിസ്റ്റായ പ്രൊഫസർ ജറാൾഡ് കാർട്ടർ പറയുന്നു. ഉള്ളിൽ സംഭരിച്ചു വച്ചിരിക്കുന്ന ഭക്ഷണം പക്ഷികൾ കുഞ്ഞുങ്ങൾക്ക് നൽകുന്ന അതേ രീതിയിലാണ് ആണ് ഇവ രക്തം കൈമാറ്റം ചെയ്യുന്നത്.

സസ്തനികളിലെ രക്തം മാത്രം കുടിച്ചു ജീവിക്കുന്ന ഒരേയൊരു വിഭാഗമാണ് വാമ്പയർ വവ്വാലുകൾ. കന്നുകാലികൾ അടക്കമുള്ള താരതമ്യേന വലിയ മൃഗങ്ങളെ കടിച്ചാണ് അവ രക്തം ശേഖരിക്കുന്നത്. താങ്ങളുടെ ആകെ ശരീര ഭാരതത്തിൻറെ പകുതി അളവിൽ ഉള്ളത്രയും രക്തം ഒറ്റദിവസംകൊണ്ട് കുടിക്കുവാൻ ഇവയ്ക്കു സാധിക്കും. ക റണ്ട് ബയോളജി എന്ന ജേർണലിലാണ് പഠന വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.