കൂട്ടം ചേർന്ന് ഇരയെ വളഞ്ഞാക്രമിക്കുന്നതാണ് സിംഹക്കൂട്ടത്തിന്റെ തന്ത്രം. എന്നാൽ ഈ രീതി എപ്പോഴും വിജയിക്കണമെന്നില്ല. സിംഹക്കൂട്ടത്തിന്റെ വേട്ടയാടലിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. വളഞ്ഞിട്ട് പിടിക്കാൻ ശ്രമിച്ച സിംഹങ്ങളുടെ പിടിയിൽ നിന്നും ഒരു വൈൽഡ്ബീസ്റ്റ് അതിവിദഗ്ധമായി രക്ഷപെടുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. ആക്രമിക്കാനെത്തിയ സിംഹങ്ങളുടെ മുകളിലൂടെ കുതിച്ചു ചാടി നദിയിലേക്ക് എടുത്തുചാടിയാണ് വൈൽഡ്ബീസ്റ്റ് ജീവനും കൊണ്ടോടി രക്ഷപെട്ടത്. രണ്ട് സിംഹങ്ങൾക്ക് മുകളിലൂടെയുള്ള വൈൽഡ്ബീസ്റ്റിന്റെ ചാട്ടമാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്.

ജീവൻ രക്ഷിക്കാൻ ഇതല്ല ഇതിലപ്പുറവും ചെയ്യേണ്ടി വരും കാട്ടിലെ ജീവികൾക്ക്. അതിജീവനത്തിന്റെ പാഠങ്ങളാണത്. വൈൽഡ്ബീസ്റ്റ്സിന്റെ ചാട്ടത്തിൽ പാളിയത് സിംഹങ്ങളുടെ പതിവ് തന്ത്രങ്ങളാണ്. നിരാശരായ സിംഹങ്ങൾ  വൈൽഡ്ബീസ്റ്റിന്റെ പിന്നാലെ കുറേദൂരം പാഞ്ഞെങ്കിലും ഒടുവിൽ നിരാശരായി മടങ്ങി.

English Summary: Wildebeest Taking Incredible High Jump To Escape Lions Breaks Internet