മാനിനെ വരിഞ്ഞു മുറുക്കുന്ന പെരുമ്പാമ്പിന്റെ ദൃശ്യങ്ങൾ കൗതുകമാകുന്നു. തായ്‌ലൻ‍ഡിലെ ഖാവേ ഖീവോ മൃഗശാലയിലാണ് സംഭവം നടന്നത്. മൃഗശാലയുടെ അസിസ്റ്റൻഡ് ഡയറക്ടറാണ് 24 സെക്കൻഡ് ദൈർഖ്യമുള്ള ഈ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

മൃഗശാലയിലെ റോഡിലൂടെ യാത്ര ചെയ്യുമ്പോഴാണ് വഴിയരികിൽ ഒരു മാനിനെ കൂറ്റൻ പെരുമ്പാമ്പ് വരിഞ്ഞു മുറുക്കുന്നതു കണ്ടത്. ഇരയെ വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുന്നതാണ് പെരുമ്പാമ്പുകളുടെ രീതി. മാനിന് ജീവനുണ്ടെന്ന് മനസ്സിലാക്കി കാറിലുണ്ടായിരുന്നവർ പെട്ടെന്നു തന്നെ മാനിനെ രക്ഷപെടുത്താനായി പുറത്തിറങ്ങി. മരത്തിന്റെ കമ്പുപയോഗിച്ച് പെരുമ്പാമ്പിന്റെ ശരീരത്തിൽ തട്ടി. 

പ്രകോപിതനായ പെരുമ്പാമ്പ് ആക്രമിക്കാൻ തുനിയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കമ്പുപയോഗിച്ച് പെരുമ്പാമ്പിന്റെ ശരീരത്തിൽ വീണ്ടും തട്ടിയതോടെ ഇരയുടെ മേലുള്ള പിടുത്തം അയച്ച്് പെരുമ്പാമ്പ് കാട്ടിലേക്ക് മറഞ്ഞു. ജീവൻ തിരിച്ചു കിട്ടിയ മാൻ പിടഞ്ഞെഴുന്നേറ്റ് മെല്ലെ നടന്നു മറയുകയും ചെയ്തു. മൂന്നു ദിവസം മുൻപ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഈ ദൃശ്യം ഇതുവരെ പത്ത് ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. 

English Summary:  Shows Python Strangling Deer. Then, This