194 ാമത്തെ രാജവെമ്പാലയും വാവ സുരേഷിനു മുന്നിൽ പത്തിമടക്കി. ഞായറാഴ്ച രാവിലെ 6 മണിയോടെയാണ് കൊല്ലം ജില്ലയിലെ കുളത്തുപ്പുഴയ്ക്കടൂത്ത്  ഓയിൽ പാം ഇന്ത്യ നിന്നും കൂറ്റൻ പാമ്പിനെ പിടികൂടിയത്. പിടികൂടിയത്. 14 അടിയോളം നീളമുണ്ടായിരുന്ന പാമ്പിനെ പിന്നീട് അഞ്ചൽ വനംവകുപ്പ് അധികൃതരുടെ സാന്നിധ്യത്തിൽ  ഉൾവനത്തിൽ തുറന്നു വിട്ടു.

 പത്തനംതിട്ട കൂത്താടിമണ്ണിൽ നിന്ന്. കൂത്താടിമൺ – മേടപ്പാറ വടക്കേക്കര റോഡിൽ വാലുമണ്ണിൽ സൈമണിന്റെ പറമ്പിലെ കൊക്കോ മരത്തിൽ നിന്നാണ് കഴിഞ്ഞ ദിവസം രാത്രി 193 മത്തെ രാജവെമ്പാലയെ പിടികൂടിയത് . 3 വയസ്സുള്ള പെൺ വർഗത്തിൽപ്പെട്ട രാജവെമ്പാലയ്ക്ക് 10 അടിയോളം നീളമുണ്ടായിരുന്നു. പത്തനംതിട്ട ജില്ലയിലെ തന്നെ കോന്നിക്ക് അടുത്ത് കുമ്മണ്ണൂരിൽ നിന്ന് മേയ് 22 ന്192 മത്തെ രാജവെമ്പാലയെ പിടികൂടിയിരുന്നു.