ഒരു കൂട്ടം ചീങ്കണ്ണിക്കുഞ്ഞുങ്ങളും കൂറ്റൻ കൊക്കുമായുള്ള പോരാട്ടത്തിന്റെ ദൃശ്യങ്ങൾ കൗതുകമാകുന്നു. ഫ്ലോറിഡയിലെ ഗേറ്റർ ലാൻഡ് തീം പാർക്കിൽ നിന്ന് പകർത്തിയതാണ് ഈ ദൃശ്യം. വുഡ് സ്ട്രോക്ക് വിഭാഗത്തിൽ പെട്ട കൊക്കും ചീങ്കണ്ണിക്കുഞ്ഞുങ്ങളും തമ്മിലായിരുന്നു പോരാട്ടം.

കൊക്കിന്റെ വലുപ്പമൊന്നും ചീങ്കണ്ണിക്കുഞ്ഞുങ്ങൾ കാര്യമാക്കിയില്ല. കൊക്കിനു നേരെ ചാടി ആക്രമിക്കുന്ന ചീങ്ങണ്ണിക്കുഞ്ഞിനെ ദൃശ്യത്തിൽ കാണാം. കൂർത്ത ചുണ്ടുകൾ കൊണ്ട് കൊക്കും പ്രത്യാക്രമണം നടത്തി. കിട്ടിയ അവസരത്തിൽ ആക്രമിക്കാൻ വായും പിളർന്നെത്തിയ ചീങ്കണ്ണിക്കുഞ്ഞിനെ കൊത്തിയോടിക്കാനും കൊക്കിനു കഴിഞ്ഞു.

കൊക്കിന്റെ പ്രത്യാക്രമണത്തിൽ പതറിയ ചീങ്കണ്ണിക്കുഞ്ഞുങ്ങൾ കൂടുതൽ ആക്രമണത്തിനു മുതിരാതെ വെള്ളത്തിലേക്ക് മടങ്ങി. ഗേറ്റർ ലാൻഡിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലാണ് ഈ ദൃശ്യം പങ്കുവച്ചത്. 

English Summary: What Happened When Little Alligators Took On A Gigantic Stork