ഫാമിൽ വളർത്തുന്ന പശുക്കളും പൂച്ചയും തമ്മിലുള്ള അപൂർവ സൗഹൃദത്തിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. യുക്രെയ്നിലെ കീവിലുള്ള ഒരു ഫാമിൽ നിന്നുള്ളതാണ് ഈ ദൃശ്യം. സെർജി വാസിലേവിഷ് ആണ് ഫാമിൽ നിന്ന് അപൂർവ ദൃശ്യങ്ങൾ പകർത്തിയതും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതും.

പശുക്കൾ സ്നേഹം പ്രകടിപ്പിക്കുന്നത് നാവുകൊണ്ട് നക്കിത്തുടച്ചാണ്. ഫാമിലെത്തിയ പൂച്ചയെ അവിടുത്തെ പശുക്കൾ ചേർന്ന് അതിന്റെ ശരീരമാകെ നക്കിത്തുടയ്ക്കുന്നത് ദൃശ്യത്തിൽ കാണാം. പശുക്കൾ നക്കിത്തുടയ്ക്കുമ്പോൾ പൂച്ച സ്നേഹത്തോടെ ചേർന്നിരിക്കുന്നതും കാണാം. പൂച്ചയുടെ തല മുതൽ വാലുവരെ പശുക്കൾ നക്കിത്തുടച്ചു. ഈ അപൂർവ സൗഹൃദത്തിന്റെ ദൃശ്യം നിരവധിയാളുകൾ ഇപ്പോൾ തന്നെ കണ്ടുകഴിഞ്ഞു. 

English Summary: Herd of cows groom cat in adorable farmyard