ഒരു നിമിഷം പോലും അടങ്ങിയിരിക്കാത്ത പ്രകൃതമാണ് ആനക്കുട്ടികളുടേത്. വികൃതിയുടെ കാര്യത്തിലും ഇവർ ഒട്ടും പിന്നിലല്ല. കുന്നിൻ ചെരിവുകളിലൂടെ നിരങ്ങിയിറങ്ങുന്നതും മറ്റ് ആനക്കുട്ടികളെ ശല്യം ചെയ്യുന്നതുമൊക്കെ ആനക്കുട്ടികളുടെ പ്രധാന വിനോദമാണ്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നത്.

കാട്ടുവള്ളിൽ തൂങ്ങിയാടാൻ ശ്രമിക്കുന്ന ആനക്കുട്ടിയാണ് ദൃശ്യത്തിലുള്ളത്. ശരീരം വള്ളിക്കിടയിലൂടെ കടത്തി ചാഞ്ഞും ചെരിഞ്ഞുമൊക്കെ നിന്ന് ഊഞ്ഞാലാടാൻ ആനക്കുട്ടി ശ്രമിക്കുന്നുണ്ട്. ഒടുവിൽ ശ്രമം ഉപേക്ഷിച്ച് വള്ളിക്കിടയിലൂടെ പുറത്തേക്കിറങ്ങുന്നതും കാണാം. ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധാ രമൺ ആണ് രസകരമായ ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

English Summary: Happiness is Just a Swing Away' for This Baby Elephant Looking for Some Fun in Jungle