ഉടുമ്പിന്റെ വാലിൽ പിടിച്ച് വലിച്ചിഴയ്ക്കുന്ന നായകൾ; ഒടുവിൽ സംഭവിച്ചത്, ദൃശ്യം!
ഉടുമ്പിന്റെ വാലിൽ പിടിച്ചു കടിച്ചുവലിക്കുന്ന നായകളുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഉത്തരാഖണ്ഡിലെ പാവുരി ജില്ലയിലാണ് സംഭവം നടന്നത്. മരത്തിൽ കയറി രക്ഷപെടാൻ ശ്രമിക്കുന്ന ഉടുമ്പിനെ വാലിൽ പിടിച്ചു വലിച്ച് നായകൾ താഴെയിട്ടു. മരത്തിൽ കയറി രക്ഷപെടാൻ ശ്രമിക്കുമ്പോൾ വീണ്ടും നായകൾ കടിച്ചുവലിച്ചു തഴെയിടുന്നതും നിലത്തൂടെ വലിച്ചിഴയ്ക്കുന്നതും കാണാം.
രക്ഷപെടാനായി ഉടുമ്പും നായകളോട് പോരാടി. ഉടുവിൽ അവിടെയുണ്ടായിരുന്ന പ്രദേശവാസികൾ നായകളെ തുരത്തി ഉടുമ്പിനെ രക്ഷിക്കുകയായിരുന്നു. നായകളുടെ ആക്രമണത്തിൽ ഉടുമ്പിന് കാര്യമായ പരുക്കുകളേറ്റിട്ടില്ല. ഹിമാൻഷു ഭട്ട് ആണ് സമൂഹമാധ്യമങ്ങവിലൂടെ ഈ ദൃശ്യം പങ്കുവച്ചത്.
ആഫിക്കയിലും ഏഷ്യയിലും ഓഷ്യാനയിലുമാണ് ഉടുമ്പുകള്‍ സാധാരണയായ കാണപ്പെടുന്നത്. ഏകദേശം 80 വിഭാഗത്തിൽ പെട്ട ഉടുമ്പുകളുണ്ടെന്നാന്ന് ഗവേഷകരുടെ കണ്ടെത്തൽ. ബംഗാൾ മോണിട്ടർ അഥവാ കോമൺ ഇന്ത്യൻ മോണിട്ടർ എന്നറിയപ്പെടുന്ന ഉടുമ്പിനെയാണ് ഇന്ത്യയിൽ കാണാൻ കഴിയുന്നത്.
English Summary: Two Dogs vs A Huge Monitor Lizard In This Viral Video From Uttarakhand