കാന്റർബറി കത്തീഡ്രലിലെ പുലർച്ചെയുള്ള ലൈവ് പ്രാർത്ഥനയ്ക്കിടെ കടന്നു വന്ന പൂച്ചയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. പ്രാർത്ഥനയ്ക്കിടയിൽ പ്രധാന പുരോഹിതന്റെ അടുത്തെത്തിയ ‍ടൈഗർ എന്ന പതിമൂന്ന് വയസ്സുള്ള പൂച്ചയുടെ ചെയ്തികളാണ് സമൂഹമാധ്യമങ്ങൾ ചിരിപടർത്തുന്നത്. കാന്റർബറി കത്തീഡ്രലിന്റെ പൂന്തോട്ടത്തിലായിരുന്നു പ്രാർതഥന. റോയിട്ടേഴ്സിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

പ്രാർതഥന നടക്കുന്നതിനിടയിൽ ഇവിടേക്കെത്തിയ ടൈഗർ പുരോഹിതനായ റോബർട്ടിന്റെ കാലുകളിൽ ഉരുമി മറുവശത്തുള്ള കസേരയിൽ ചാടിക്കയറി ഇരുന്നു.  ഇടയ്ക്ക് മുൻകാലുകൾ ഉയർത്തി മേശയിൽ വച്ചിരുന്ന ഗ്ലാസിലേക്ക് മണത്തു നോക്കി. വീണ്ടും ചൈഗർ മേശയിലേക്ക് ചാടിക്കയറി. കപ്പിൽ വച്ചിരുന്ന പാൽ കുടിക്കുകയായിരുന്നു. 

ഇതൊന്നും അറിയാതെ പുരോഹിതൻ പ്രാർത്ഥന തുടര്‍ന്നു. കപ്പിനുള്ളിലേക്ക് മുഖം കടത്തതാനാവാത്തതിനാൽ മുൻകാല് കപ്പിനുള്ളിൽ കടത്തി പാൽ നക്കിക്കുടിക്കുകയായിരുന്നു മിടുക്കനായ ടൈഗർ. ഒടുവിൽ പൂച്ചയുടെ പാലുകുടി കണ്ട പുരോഹിതൻ ‍ടൈഗറിന്റെ തലയിൽ തഴുകി ഓമനിക്കുന്നതും കാണാം. 

English Summary: Cat steals priest's milk, hijacks online morning prayers in viral video