ആടിനെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പ് പിടിയിലായി. അസമിലെ നാഗാവൺ ജില്ലയിലെ ബോർഘട്ട് ചപനാല പ്രദേശത്തു നിന്നാണ് പാമ്പിനെ പിടികൂടിയത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. ബർമീസ് പൈതൺ വിഭാഗത്തിൽ പെട്ട കൂറ്റൻ പെരുമ്പാമ്പിനെ ആടിനെ വിഴുങ്ങുന്ന നിലയിലാണ് കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് ഇവിടെയെത്തിയ പാമ്പു പിടുത്ത വിദഗ്ധനാണ് പെരുമ്പാമ്പിനെ പിടികൂടിയത്. 16 അടിയിലേറെ നീളവും 38 കിലോയോളം ഭാരവുമുണ്ടായിരുന്നു പെരുമ്പാമ്പിന്.

പിടികൂടിയ പെരുമ്പാമ്പിനെ പിന്നീട് സമീപത്തുള്ള സ്വാങ് വനമേഖലയിൽ തുറന്നു വിട്ടു. ലോകത്തിലെ ഏറ്റവും വലിയ അഞ്ച് പാമ്പു വിഭാഗങ്ങളിൽ ഒന്നാണ് ബർമീസ് പൈതണുകൾ. 137 കിലോയോളം ഭാരവും 25 അടിയിലേറെ നീളവും വയ്ക്കുന്ന പാമ്പുകളാണിവ.