ഒറ്റനോട്ടത്തിൽ മുയൽപ്പാവയാണെന്നേ തോന്നൂ ഈ മുയൽക്കുഞ്ഞിനെ കണ്ടാൽ. എന്നാൽ സമീപത്തുള്ള ചെടിയിലെ ഇലകൾ ഭക്ഷിക്കുമ്പോഴാണ് കക്ഷി പാവയല്ലെന്നു മനസ്സിലാകുന്നത്. ഈ മുയലിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.മുൻകാലുകളുയർത്തി ചെടിയിലെ ഇലകൾ ഭക്ഷിക്കുന്ന മുയലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം.

നേച്ചർ ഈസ് ലിറ്റ് എന്ന ട്വിറ്റർ പേജിലാണ് മുയൽക്കുഞ്ഞിന്റെ ദൃശ്യം പങ്കുവച്ചത്. രണ്ട് ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.