കെനിയയിലെ മാസായ് മാറ ദേശീയ പാർക്കിലാണ് നദി കടക്കുമ്പോൾ സീബ്ര അപകടത്തിൽ പെട്ടത്. കൂറ്റൻ മുതലകളുടെ താവളമാണ് മാറ നദി. ഒരു കൂട്ടം സീബ്രകൾ നദി കടക്കുമ്പോളാണ് പതിയിരുന്ന മുതലകൾ ഒന്നിന്റെ കാലിൽ പിടികൂടി നദിയിലേക്ക് വലിച്ചു താഴ്ത്താൻ ശ്രമിച്ചത്.

ഏറെ പണിപ്പെട്ട് കരയിലേക്ക് നീന്തിയെത്തിയ സീബ്രയുടെ കാലിൽ നിന്ന് അപ്പോഴും മുതല പിടിവിട്ടിരുന്നില്ല. സർവശക്തിയുമെടുത്ത് കരയിലേക്ക് കയറിയ ഏതോ നിമിഷത്തിൽ മുതലയുടെ പിടി അയഞ്ഞു. ആ അവസരം വിനിയോഗിച്ച് സീബ്ര ജീവനുംകൊണ്ട് രക്ഷപെടുകയായിരുന്നു.

സാധാരണയായി മുതലകൾ ഇരയെ പിടികൂടിയിയാലുടൻ വെള്ളത്തിലേക്ക് വലിച്ചു താഴ്ത്തി കൊല്ലുകയാണ് പതിവ്. ഇവിടെ വെള്ളത്തിലേക്ക് സീബ്രയെ വലിച്ചു താഴ്ത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. കരയ്ക്കു കയറിയ സീബ്രകൾ മുതലകൾ നിറഞ്ഞ നദിക്കരയിൽ നിന്ന് വെള്ളം കുടിച്ച ശേഷമാണ് മടങ്ങിയത്. 

English Summary:  Zebra makes lucky escape from a crocodile’s jaws while crossing a river in Kenya