197–ാം രാജവെമ്പാലയേയും പിടികൂടി വാവ സുരേഷ്. കൊല്ലം ജില്ലയിലെ ആര്യങ്കാവിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. കെ എൻ മണീന്ദ്രൻ നായരുടെ വീടിനുള്ളിലാണ് രാജവെമ്പാലയെ കണ്ടെത്തിയത്. വീട്ടുകാർ കാണുമ്പോൾ കട്ടിലിനടിൽ പതുങ്ങിയിരിക്കുകയായിരുന്നു കൂറ്റൻ പാമ്പ്. 

Image Credit: Facebook/Vava Suresh

വിവരമറിയിച്ചതിനെ തുടർന്ന് ഇവിടെയെത്തിയ വാവ സുരേഷ് രാത്രി 7 മണിയോടു കൂടി പാമ്പിനെ പിടികൂടി. 14 അടിയോളം നീളമുള്ള പെൺ രാജവെമ്പാലയായിരുന്നു ഇത്. പിടികൂടിയ പാമ്പിനെ രാത്രി 10 മണിയോടു കൂടി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ആര്യങ്കാവ് വനത്തിൽ തുറന്നു വിട്ടു.

English Summary: Vava Suresh rescued 14 feet long King Cobra