മുട്ട മോഷ്ടിക്കാനെത്തിയ ഉടുമ്പുകളെ തുരത്തുന്ന മുതലയുടെ ദൃശ്യം കൗതുകമാകുന്നു. ക്രൂഗർ ദേശീയ പാർക്കില്‍ നിന്നു പകർത്തിയതാണ് ഈ ദൃശ്യം. ക്രൂഗർ ദേശീയ പാർക്കിന്റെ തെക്കേ അറ്റത്തുള്ള ക്രോക്കഡൈൽ നദീ തീരത്താണ് മുതല മുട്ടയിടാനെത്തിയത്. നദീ തീരത്തുള്ള എൻഗ്വെനിയ ലോഡ്ജിൽ നിന്നു വിനോദ സഞ്ചാരിയായ കോളിൻ പ്രെറ്റോറിയസ് പകർത്തിയതാണ് ഈ ദൃശ്യം.

നദിയിലെ മണൽപ്പരപ്പിൽ മുട്ടയിടാനെത്തിയ മുതല മണ്ണു നീക്കി മുട്ടയിട്ട ശേഷം ഭദ്രമായി അത് മൂടിയിട്ട്  പുല്ലുകൾക്കിടയിൽ വെയിൽ കൊള്ളാനായി കിടന്നു. അപ്പോഴാണ് മുതല മുട്ടകൾ ലക്ഷിയമാക്കി 2 ഉടുമ്പുകളെത്തിയത്. മുതലയിട്ട മുട്ടകൾ ഭക്ഷിക്കാനെത്തിയ ഉടുമ്പുകളെ മുതല തുരത്താൻ ശ്രമിക്കുന്നതും ഉടുമ്പുകൾ വീണ്ടും അവിടേക്ക് തിരിച്ചു വരുന്നതും ദൃശ്യത്തിൽ കാണാം. 

ഇതിനിടയിൽ മുതല ഒരു ഉടുമ്പിനെ ഓടിച്ചുകൊണ്ടു മുന്നോട്ടു നീങ്ങിയ തക്കത്തിന് രണ്ടാമത്തെ ഉടുമ്പെത്തി മുട്ടയുമായി കടന്നു കളഞ്ഞു. ഏറെ നേരം പരിശ്രമിച്ചെങ്കിലും മുതലയ്ക്ക് മുട്ടകൾ സംരക്ഷിക്കാനായില്ല. 

English Summary: Crocodile Tries Fighting Off 2 Monitor Lizards to Protect Eggs