ചീങ്കണ്ണിയെ വരിഞ്ഞു മുറുക്കുന്ന കൂറ്റൻ അനാക്കോണ്ടയുടെ ദൃശ്യം കൗതുകമാകുന്നു. ബ്രസീലിലെ മനോസിനു സമീപമുള്ള പോണ്ട നെഗ്രയിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 7നു നടന്ന സംഭവത്തിന്റെ ദൃശ്യം കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്.

പ്രദേശവാസിയായ ഡെർനാഡോ റീസ് വീട്ടിലേക്ക് മടങ്ങിവരുമ്പോഴാണ് ആറടിയോടം നീളമുള്ള കൂറ്റൻ ചീങ്കണ്ണിയെ വരിഞ്ഞു മുറുക്കുന്ന അനാക്കോണണ്ടയെ കണ്ടതെന്ന് പ്രാദേശിക മാധ്യമങ്ങളോട് വ്യക്തമാക്കി. സമീപവാസികൾ ചേർന്ന് അനാക്കോണ്ടയുടെ ശരീരത്തിൽ കുരുക്കിട്ട് ചീങ്കണ്ണിനെ അതിന്റെ പിടിയിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചു. ഒടുവിൽ ചീങ്കണ്ണിയെ ഏറെ പണിപ്പെട്ട് അനക്കോണ്ടയുടെ പിടിയിൽ നിന്ന് രക്ഷപെടുത്തുകയും ചെയ്തു. രണ്ട് ജീവികളും അൽപസമയത്തിനകം  കാട്ടിലേക്ക് മടങ്ങി.

എന്തിനാണ് വന്യമൃഗങ്ങളുടെ കാര്യത്തിൽ പ്രദേശവാസികൾ അനാവശ്യമായി ഇടപെട്ടതെന്ന വാദവും ദൃശ്യം കണ്ടതിനു പിന്നാലെ പലരും ഉന്നയിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പാമ്പുകളാണ് അനാക്കോണ്ടകൾ. തെക്കേ അമേരിക്കയിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്.

English Summary: Anaconda Tries To Swallow Alligator In Hair-Raising Footage