കോതമംഗലം കുട്ടമ്പുഴയില്‍ പുഴക്കരയില്‍വച്ച് എരുമക്കുഞ്ഞിനെ വേട്ടയാടി കാട്ടുനായ്ക്കള്‍. മേഞ്ഞുനടന്നിരുന്ന പോത്തിൻ കൂട്ടത്തെയാണ് കാട്ടുനായ്ക്കള്‍ ആക്രമിച്ചത്.

കാട്ടാനകളുടെ വിഹാരകേന്ദ്രമായ സത്രപ്പടിയില്‍നിന്നാണ് ഈ കാഴ്ച. പുഴയിലിറങ്ങി നില്‍ക്കുന്ന എരുമയും കുഞ്ഞും. വേട്ടയാടാന്‍ പുഴക്കരയില്‍ കാത്തുനില്‍ക്കുന്ന കാട്ടുനായ്ക്കള്‍. കാട്ടില്‍ മേഞ്ഞു നടന്നിരുന്ന പോത്തിന്‍കൂട്ടത്തെയാണ് കാട്ടുനായ്ക്കള്‍ ആക്രമിച്ചത്. രക്ഷപെട്ടോടിയ എരുമയും കുഞ്ഞും പുഴയില്‍ ചാടി.

നാട്ടില്‍നിന്ന് കാടുകയറിയപ്പോയ പോത്തുകളുടെയും എരുമകളുടെയും പിന്‍തലമുറയില്‍പ്പെട്ടവയാണ് ഇവ. മണിക്കൂറുകള്‍ പുഴയില്‍നിന്നശേഷം കരയ്ക്കുകയറിയ കുഞ്ഞിനെ നായ്ക്കള്‍ പിടികൂടുകയായിരുന്നു. എരുമയ്ക്ക് കുഞ്ഞിനെ കാട്ടുനായ്ക്കൾ കൊന്നു തിന്നുന്നത് കണ്ടുനിൽക്കാനെ കഴിഞ്ഞുള്ളൂ.  ഇരകളെ ഓടിച്ച് പുഴയില്‍ ചാടിക്കുകയും, കാത്തുനിന്ന് ഇര കരയില്‍ കയറുമ്പോള്‍ പിടികൂടുകയുമാണ് കാട്ടുനായ്ക്കളുടെ രീതി.

English Summary: Wild Dog Attacks Baby Buffalo