കാട്ടുപന്നിയുടെ കുഞ്ഞിനെ വേട്ടയാടിയ പുള്ളിപ്പുലിക്കു സംഭവിച്ചതു കണ്ട് അമ്പരന്നിരിക്കുകയാണ് ഏവരും. കാട്ടുപന്നികൾ പൊതുവെ ധൈര്യശാലികളാണ് ഒപ്പം അക്രമാസക്തരും. അപ്പോൾ പിന്നെ കാട്ടുപന്നിയുടെ കുഞ്ഞിനെ വേട്ടായാടാൻ പോയ പുള്ളിപ്പുലിക്ക് സംഭവിച്ചതിനെക്കുറിച്ച് പറയേണ്ട കാര്യമുണ്ടോ? കെനിയയിലെ വന്യജീവി സങ്കേതതേതിലാണ് സംഭവം നടന്നത്. വിനോസഞ്ചാരികൾ സഫാരി വാഹനം നിർത്തിയിട്ട് നോക്കി നിൽക്കെയാണ് ഒരു പുള്ളിപ്പുലി കാട്ടുപന്നിയുടെ കുഞ്ഞിനെ തുരത്തിക്കൊണ്ട് ഇവരുടെ മുന്നിലേക്കെത്തിയത്. തൊട്ടടുത്ത നിമിഷം തന്നെ കാട്ടുപന്നിക്കുഞ്ഞിനെ പുള്ളിപ്പുലി പിടികൂടുകയും ചെയ്തു.

വേട്ടയാടിയ ഇരയുമായി ഓടാൻ തുടങ്ങുമ്പോഴാണ് കാട്ടുപന്നിക്കുഞ്ഞിന്റെ അമ്മയുടെ വരവ്. പിന്നാലെ അക്രമാസക്തയായി പാഞ്ഞെത്തുന്ന കൂറ്റൻ കാട്ടുപന്നിയെക്കണ്ട് കടിച്ചെടുത്ത ഇരയെയും താഴെയിട്ട് ജീവനും കൊണ്ട് പായുന്ന പുള്ളിപ്പുലിയാണ് ദൃശ്യത്തിലുള്ളത്. കുഞ്ഞിന്റെ മേലുള്ള പിടിവിട്ടെങ്കിലും കാട്ടുപന്നി ഏറെദൂരം പുള്ളിപ്പുലിയുടെ പിന്നാലെ പായുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് അപൂർവ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

English Summary: Mother Warthog Save Baby From Leopard