മികച്ച വേട്ടക്കാരാണ് കഴുതപ്പുലികൾ. ഇവ കൂട്ടം ചേർന്ന് ആക്രമിച്ചു തുടങ്ങിയാൽ മറ്റു മൃഗങ്ങൾക്ക് പിടിച്ചുനിൽക്കാൻ കഴിയാറില്ല. എന്നാൽ വേട്ടയാടാനൊന്നും ശ്രമിക്കാതെ മറ്റു മൃഗങ്ങൾ വേട്ടയാടുന്ന മൃഗങ്ങളുടെ അവശിഷ്ടങ്ങളൊക്കെ കഴിച്ചാണ് ഇവ മിക്കവാറും വിശപ്പടക്കുക. ബലമുള്ള പല്ലുകളും കീഴ്ത്താടിയുമാണ് ഇവയുടെ മറ്റൊരു പ്രത്യേകത. ഇത്തരത്തിൽ കടിച്ചുകീറാനാത്ത കഴുതപ്പുലിയുടെ പിടിയിൽ നിന്നും അദ്ഭുതകരമായി രക്ഷപെട്ട മാനിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

മാനിനെ നിലത്തിട്ട് കടിച്ചു കീറാൻ ശ്രമിക്കുമ്പോഴാണ് അവിടേക്ക് ഒരു പുള്ളിപ്പുലിയെത്തുന്നത് കഴുതപ്പുലി കണ്ടത്. പെട്ടെന്ന് ഇരയെ അവിടെയിട്ട് പുള്ളിപ്പുലിക്കു നേരെ കഴുതപ്പുലി കുതിച്ചു. കഴുുതപ്പുലിയുടെ വരവുകണ്ടു ഭയന്ന പുള്ളിപ്പുലി ഉടൻതന്നെ അവിടെ നിന്നും ഓടിരക്ഷപെട്ടു. എന്നാൽ ഈ തക്കത്തിന് മാൻ അവിടെ നിന്നും ഓടി രക്ഷപെടുകയായിരുന്നു. പുള്ളിപ്പുലിയെ തുരത്തി ഇരയുടെ അടുത്തേക്ക് മടങ്ങിയപ്പോഴേക്കും മാൻ ജീവനും കൊണ്ടോടി.

ഡാർക്ക് സൈഡ് ഓഫ് നേച്ചറാണ് അപൂർവ ദൃശ്യം ട്വിറ്ററിൽ പങ്കുവച്ചത്. അഞ്ച് ലക്ഷത്തിലധികം ആളുകൾ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary:  Antelope manages to escape from a hungry hyena