കാറിന്റെ ടയറിനിടയിൽ കുടുങ്ങിയത് കൂറ്റൻ പെരുമ്പാമ്പ്. മഹാരാഷ്ട്രയിലാണ് സംഭവം. തിങ്കളാഴ്ച നഗരത്തിലെ തിരക്കേറിയ റോഡിലാണ് പെരുമ്പാമ്പിനെ കണ്ടത്. റോഡിലൂടെ ഇഴഞ്ഞു നീങ്ങിയ പെരുമ്പാമ്പിനെ കണ്ട് യാത്രക്കാർ വാഹനം  നിർത്തി. ഇതിനിടയിലാണ് പാമ്പ് സമീപത്തുണ്ടായിരുന്ന കാറിന്റെ ടയറിയിടയിൽ കയറി ഒളിച്ചത്. ഇതോടെ തിരക്കേറിയ ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.

വിവരമറിയിച്ചതനുസരിച്ച് ഇവിടെത്തിയ വനം വകുപ്പും പാമ്പ് പിടുത്ത വിദഗ്ധരും ചേർന്ന് കാറിന്റെ ടയർ ഊരിയെടുത്താണ് പാമ്പിനെ അവിടെ നിന്നു നീക്കം ചെയ്തത്. പിടികൂടിയ പെരുമ്പാമ്പിനെ പിന്നീട് താനെയിലെ വനംവകുപ്പ് അധികൃതർക്ക് കൈമാറി. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് പാമ്പിനെ രക്ഷപെടുത്തുന്ന ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

English Summary: 10-Foot Python, Caught In Car Tyre, Rescued In Mumbai