ശുദ്ധജലത്തിൽ ജീവിക്കുന്ന ആമകളാണ് സ്ലാപ്പിങ് ടർട്ടിലുകൾ എന്നറിയപ്പെടുന്ന ആമകൾ. തെക്കുകിഴക്കൻ കാനഡയിലും തെക്കുപടിഞ്ഞാറൻ റോക്കി മമലനിരകളിലുമൊക്കെ ഇവയെ ധാരളമായി കാണാൻ സാധിക്കും. കട്ടിയേറിയ പുറന്തോടും ശക്തമായ താടിയെല്ലും പരുപരുത്ത മോണയുമൊക്കെ ഉപയോഗിച്ച് ഇരപിടിക്കാനും ശത്രുക്കളെ തുരത്താനും കേമൻമാരാണ് സ്നാപ്പിങ് ടർട്ടിലുകൾ.

ഇത്തരമൊരു ആമ വെള്ളത്തിനടിൽ പതിയിരുന്ന് പാമ്പിനെ കടിച്ചു തിന്നുന്ന ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ജീവനുള്ള പാമ്പിന്റെ വാലിലാണ് ആമ പിടിമുറിക്കിയത്. മുകളിലേക്ക് നീന്താന്‍ ശ്രമിക്കുന്ന പാമ്പിനെ വെള്ളത്തിനടിയിലിരുന്ന് ആമ ജീവനോടെ കടിച്ചുമുറിച്ചു ഭക്ഷിക്കുന്നത് ദൃശ്യത്തിൽ കാണാം. വേദനകൊണ്ട് പുളയുന്ന പാമ്പ് ജീവനും കൊണ്ട് രക്ഷപെടാൻ ശ്രമിക്കുന്നതും ദൃശ്യത്തിൽ വ്യക്തമാണ്.

ഡാർക്ക് സൈഡ് ഓഫ് നേച്ചറിന്റെ ട്വിറ്റർ പേജിലാണ് അപൂർവ ദൃശ്യം പങ്കുവച്ചത്. 5 ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary: Snapping Turtle Eats Snake