വീടിനുള്ളിൽ കണ്ടെത്തിയത് ഇണചേരുന്ന ശംഖുവരയൻ പാമ്പുകളെ. അതീവ അപകടകാരികളായ പാമ്പുകളാണിവ. തിരുവനന്തപുരത്തെ മുട്ടപ്പലത്തു താമസിക്കുന്ന മണിക്കുട്ടന്റെ വീടിനുള്ളിലാണ് പാമ്പുകളെ കണ്ടെത്തിയത്. പുലർച്ചെ 3 മണിയോടെ എന്തോ ശബ്ദം കേട്ടുണർന്ന കുടുംബാംഗങ്ങൾ നോക്കിയപ്പോഴാണ് തറയിൽ പാമ്പുകളെ കണ്ടെത്തിയത്. 

വെള്ളിക്കെട്ടനെന്നും ഈ പാമ്പുകൾ.  അറിയപ്പെടാറുണ്ട്. ഉടൻ തന്നെ ഇവർ വാവ സുരേഷിനെ വിവരമറിയിച്ചു. വാവ സുരേഷെത്തുമ്പോൾ മുറിയിലുണ്ടായിരുന്ന അലമാരയുടെ അടിയിലായിരുന്നു പാമ്പുകൾ. അലമാര നീക്കിയപ്പോൾ കണ്ടത് അപകടകാരിയായ പാമ്പുകൾ ഇണചേരുന്ന കാഴ്ചയാണ്. അൽപസമയത്തിനകം തന്നെ പാമ്പുകളെ വാവ സുരേഷ് പിടികൂടി കുപ്പിയിലാക്കി. മണിക്കുട്ടന്റെ കുട്ടികളുടെ കിടപ്പുമുറിയിൽ നിന്നാണ് പാമ്പുകളെ പിടികൂടിയയത്. 

മുറിയിൽ ഉണ്ടായിരുന്ന മാളത്തിലൂടെയാകാം പാമ്പുകൾ അകത്തേക്കെത്തിയതെന്നാണ് നിഗമനം. ഭാഗ്യം കൊണ്ട് മാത്രമാണ് കുട്ടികൾക്ക് അപകടമൊന്നും സംഭവിക്കാതിരുന്നത്. ഇവ ഉറക്കത്തിനിടയിൽ കടിച്ചാൽ അറിയാൻ സാധിക്കാറില്ല. തലച്ചോറിനെ ബാധിക്കുന്ന വിഷമായതിനാൽ പെട്ടെന്നു തന്നെ കടിയേറ്റയാൾ മരിക്കാനും സാധ്യതയുണ്ടെന്ന് വാവ സുരേഷ് വ്യക്തമാക്കി. 

English Summary: Highly venomous Common Kraits caught from the House