രാത്രിയിൽ നഗരം ചുറ്റാനിറങ്ങിയ കൂറ്റൻ എലിഫന്റ് സീലിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. തെക്കേ അമേരിക്കയിലെ തീരദേശ നഗരമായ പ്യുവെർട്ടോ സിസ്നെസിലാണ് തിങ്കളാഴ്ച രാത്രിയാണ് എലിഫന്റ് സീൽ വിഭാഗത്തിൽ പെട്ട സമുദ്രജീവി പ്രത്യക്ഷപ്പെട്ടത്. റോഡിലൂടെ നടക്കുന്ന എലിഫന്റ് സീലിനെ കണ്ട് നഗരവാസികൾ അമ്പരന്നു. നിരവധിയാളുകൾ നീർനായയുടെ ദൃശ്യം പകർത്തുകയും ചെയ്തു.

സമുദ്രതീരത്തു നിന്നും ദിശതെറ്റിയെത്തിയതാകാം എലിഫന്റ് സീല്‍ എത്തിയതെന്നാണ് നിഗമനം. ഭയന്നു പോയ എലിഫന്റ് സീലിനെ രക്ഷിക്കാൻ ഉടൻതന്നെ നേവിയും പൊലീസും പ്രദേശവാസികളുമെല്ലാം ഓടിയെത്തി.  എല്ലാവരും ചേർന്ന് എലിഫന്റ് സീലിനെ തിരികെ വെള്ളത്തിലേക്ക് തന്നെ വഴിതിരിച്ചു വിട്ടു. നഗരവാസികളിൽ പലരും ഇത്രയും വലുപ്പമുള്ള എലിഫന്റ് സീലിനെ അടുത്തു കാണുന്നത് ആദ്യമായിട്ടാണെന്ന് വ്യക്തമാക്കി. 

English Summary: Massive Elephant Seal Found Wandering Around Coastal Town