മലപ്പുറം എടക്കര മൂത്തേടത്തെ ജനവാസ മേഖലയില്‍ മുങ്ങിയും പൊങ്ങിയും കരടി. പ്രദേശത്ത് തേന്‍കൃഷിയുളളതുകൊണ്ട് തേന്‍ കുടിക്കാനിറങ്ങിതാണ് കരടി എന്നാണ് നിഗനം.മൂത്തേടം താളിപ്പൊയില്‍ ഭാഗത്ത് റബര്‍ ടാപ്പിങ്ങിനു പോയ തൊഴിലാളികളാണ് പുലര്‍ച്ചെ കരടിയെ കണ്ടത്.  സാന്നിധ്യമുണ്ടെന്ന് കുറെ ദിവസങ്ങളായി നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ലായിരുന്നു. 

കരടിയെ കണ്ടെത്താന്‍ വനംഉദ്യോഗസ്ഥര്‍ സ്ഥാപി‍ച്ച ക്യാമറയില്‍ പോലും കുടുങ്ങാതെ തേന്‍ മോഷ്ടിച്ച ശേഷം ദിവസങ്ങളായി മുങ്ങി നടക്കുകയായിരുന്നു. നേരില്‍ കണ്ടതോടെ നാട്ടുകാരും വനം ഉദ്യോഗസ്ഥരും ചേര്‍ന്ന് കാടിനുളളിലേക്ക് ഒാടിച്ചു കയറ്റാനുളള ശ്രമവും വിജയിച്ചില്ല.

മണിക്കൂറുകളായി ജനവാസ മേഖലയിലെ  കുറ്റിക്കാടിനുളളില്‍ ഒളിച്ചിരിക്കുന്ന കരടിയെ വല കെട്ടിപ്പിടിക്കാനുളള ശ്രമം വനം ഉദ്യോഗസ്ഥര്‍ ആരംഭിച്ചു കഴിഞ്ഞു. കരടിക്ക് ദേഹത്ത് മുറിവുണ്ട്. ആരോഗ്യസ്ഥിതിയും മോശമാണന്നാണ് നിഗമനം.

English Summary:  Wild bear triggers panic at Edakkara