മറ്റ് ജീവികളിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് ജിറാഫിന്റെ നീണ്ട കഴുത്ത്. വലിയ മരത്തിന്റെ ശിഖരങ്ങളിൽ നിന്ന് അനായാസേന ഇലകൾ ഭക്ഷിക്കാൻ ഈ കഴുത്താണ് ജിറാഫിനെ സഹായിക്കുന്നത്. മറ്റ് മൃഗങ്ങൾക്ക് വലിയ മരത്തിൽ നിന്ന് ഇലകളൊന്നും കഴിക്കാന്‍ കഴിയാറില്ല. എന്നാൽ ഇവയ്ക്കെല്ലാം തറനിരപ്പിൽ നിന്ന് അധികം ഉയത്തിലല്ലാതെ വളരുന്ന പുല്ലുകൾ അനായാസേന ഭക്ഷിക്കാൻ സാധിക്കും. എന്നാൽ തറനിരപ്പിലുള്ള പുല്ല് ജിറാഫുകൾ എങ്ങനെ ഭക്ഷിക്കും?

ഈ ചോദ്യത്തിന് ഉത്തരമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഈ വിഡിയോ. ജിറാഫ് തറയിൽ നിന്ന് പുല്ല് തിന്നുന്ന വിഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത് ഡാനിയേൽ ഹോളണ്ടാണ്. 9 മില്യണിലധികം ആളുകളാണ് ഇതുവരെ ഈ ദൃശ്യം കണ്ടത്. മുൻകാലുകൾ വശങ്ങളിലേക്ക് നീക്കിയാണ് താഴെയുള്ള പുല്ല് ജിറാഫ് ഭക്ഷിക്കുന്നത്. വായിൽ പുല്ല് കടിച്ചെടുത്ത് കാലുകൾ പൂർവസ്ഥിതിയിലാക്കിയ ശേഷമാണ് ഇവ പുല്ല് തിന്നുന്നത്.

ജിറാഫ് പുല്ലു തിന്നുന്ന 7 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യം തിങ്കളാഴ്ചയാണ് ഡാനിയേൽ ട്വിറ്ററിൽ പങ്കുവച്ചത്. ഇതിനു പിന്നാലെ ജിറാഫ് വെള്ളം കുടിക്കുന്നതിന്റെയും ഉറങ്ങുന്നതിന്റെയുമൊക്കെ ചിത്രങ്ങളും വിഡിയോയുമൊക്കെയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

English Summary: Over 9 Million Views For Hilarious Video Showing How A Giraffe Eats Grass