പത്തനംതിട്ടയിലെ മുണ്ടുകോട്ടയ്ക്കു സമീപമുള്ള വീട്ടിലെ കിണറിനുള്ളിലാണ് ശംഖുവരയൻ പാമ്പുകളെ കണ്ടെത്തിയത്. പാമ്പുകളെ കണ്ട വിവരം ഉടൻ തന്നെ വീട്ടുകാർ വാവ സുരേഷിനെ അറിയിച്ചു. കഴിഞ്ഞ ആഴ്ചയും ഇതേ കിണറിനുള്ളിൽ നിന്നും ഇതുപോലെ രണ്ട് ശംഖുവരയൻ പാമ്പുകളെ കണ്ടെത്തിയിരുന്നു. അന്നും വാവ സുരേഷ് എത്തിയാണ് പാമ്പുകളെ കിണറിനുള്ളിൽ നിന്നും പുറത്തെടുത്തത്.

ആഴമേറിയ കിണറിന്റെ തിട്ടയിൽ പതുങ്ങിയിരിക്കുന്ന നിലയിലാണ് രണ്ട് പാമ്പുകളെയും കണ്ടെത്തിയത്. നീണ്ട തോട്ടിയുപയോഗിച്ചാണ് രണ്ട് പാമ്പുകളെയും കിണറിനുള്ളിൽ നിന്നും പുറത്തെടുത്തത്. ഇവയെ രണ്ടിനെയും കുപ്പിയാക്കിയ ശേഷമാണ് വാവ സുരേഷ് മടങ്ങിയത്.

അപകടകാരികളായ പാമ്പുകളാണ് ശംഖുവരൻ അഥവാ വെള്ളിക്കെട്ടൻ എന്നറിയപ്പെടുന്ന പാമ്പ്. ശംഖുവരയൻ പാമ്പുകൾ ഏറെയുള്ള മേഖലയാണിത്. കിണറിനുള്ളിൽ പാറക്കൂട്ടമുള്ളതിനാൽ പാമ്പുകൾ ഇനിയും വരാൻ  സാധ്യതയേറെയുണ്ട്. തലച്ചോറിനെ നേരിട്ടു ബാധിക്കുന്ന വിഷമായതിനാൽ ഇവ കടിച്ചാൽ മരണം സംഭവിക്കാൻ സാധ്യതയേറെയാണെന്നും വാവ സുരേഷ് വ്യക്തമാക്കി. 

English Summary: Highly venomous Krait snakes caught from the well