മൃഗശാലയിലെത്തിയ സന്ദർശകർക്കു മുന്നിൽ ആളാകാൻ ശ്രമിച്ച ജീവനക്കാരനു സംഭവിച്ച അബദ്ധമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വപ്രചരിക്കുന്നത്.സെനഗലിലാണ് സംഭവം നടന്നത്. കൂടിനുള്ളിൽ കിടന്ന സിംഹത്തെ തലോടാൻ ശ്രമിച്ച അബ്ദുലയെ വേഡ് എന്ന ജീവനക്കാരനെ സിംഹം ആക്രമിക്കുകയായിരുന്നു, ഇയാൾക്ക് അഴികൾക്കിടയിലൂടെ പെട്ടെന്ന് കൈ തിരിച്ചെടുക്കാനായില്ല.

കൈയിൽ കടിച്ചു വലിച്ച സിംഹം പിടിവിടാൻ തയാറായിരുന്നില്ല. മറു കൈ ഉപയോഗിച്ച് സിംഹത്തിന്റെ തലയിൽ ഇയാൾ പ്രഹരിച്ചു. ഇതു കണ്ടു നിന്ന സന്ദർശകരും കൈയിലൽ കിട്ടിയതെല്ലാം സിംഹത്തിന്റെ നേർക്കെറിഞ്ഞ് ഇയാളെ രക്ഷപെടുത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു.

ഒടുവിൽ സിംഹം പിടിവിട്ടതോടെ ഇയാൾ ഓടി രക്ഷപെടുകയായിരുന്നു. സിംഹത്തിന്റെ കടിയിൽ ഇയാൾക്ക് ഗുരുതരമായ മുറിവേറ്റിട്ടുണ്ട്. സന്ദർശകരിൽ ആരോ പകർത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ്  സംഭവം പുറത്തറിഞ്ഞത്. ഇയാൾക്കെതിരെ കടുത്ത രോഷമാണുയരുന്നത്. വെറുതെ കൂട്ടിൽ കിടന്ന സിംഹത്തെ പ്രകോപിപ്പിച്ചതാണ് കടിയേൽക്കാൻ കാരണമെന്നും അയാൾ അതിനർഹനാണെന്നുമാണ് പലരും അഭിപ്രായം പങ്കുവച്ചിരിക്കുന്നത്.

English Summary: Lion savages zoo worker's hand after he tried to pet it